മലയാളസിനിമയിൽ നികത്താൻ പറ്റാത്ത വിടവാണ് സച്ചിയുടെ മരണം സൃഷ്ടിച്ചത്. അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഒരു സിനിമ ആസ്വാദകൻ ഒരിക്കലും മറക്കാത്ത മുഖമാണ് സച്ചിയുടെത്. അയ്യപ്പനും കോശിയും എന്ന അവസാന ചിത്രം പ്രേക്ഷകർക്ക് സമർപ്പിച്ചു അദ്ദേഹം യാത്രയാവുകയായിരുന്നു.
സച്ചിയുടെ മരണം മലയാള സിനിമാലോകത്ത് തീരാനഷ്ടം ആയിരുന്നു. ഒരു സംവിധായകൻ എന്നതിലുപരി പ്രിഥ്വിരാജ് സുകുമാരന് ഒരു ആത്മമിത്രം ആയിരുന്നു സച്ചി. വർഷങ്ങളായുള്ള സുഹൃത്ത് ബന്ധം ഇരുവരെയും മാനസികമായി ഏറെ അടുപ്പിച്ചു. അതുകൊണ്ടുതന്നെ സച്ചിയുടെ വിയോഗം താരത്തിന് സംബന്ധിച്ച് ഇപ്പോഴും ഒരു തീരാനഷ്ടമാണ്.
സച്ചിയുടെ പിറന്നാൾ ദിവസമായ ഇന്ന് പുതിയ ബാനർ അനൗൺസ് ചെയ്തിരിക്കുകയാണ് താരം . സച്ചി ക്രിയേഷൻസ് എന്ന് പേരിട്ടിരിക്കുന്ന ബാനർ ഇലൂടെ മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകന് മുന്നിലെത്തിക്കും എന്ന് പൃഥ്വിരാജ് പോസ്റ്റിലൂടെ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
പൃഥ്വിരാജിൻറെ ഈ തീരുമാനത്തോട് യോജിപ്പ് രേഖപ്പെടുത്തി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്. സച്ചിയുടെ ഓർമ്മകൾ ഒരിക്കലും മായുന്നില്ല എന്ന് പലരും പറയുന്നു. ഈ ക്രിസ്മസ് ദിനത്തിൽ ആ മഹാ സംവിധായകനെ സ്മരിക്കുന്നു എന്നും പലരും രേഖപ്പെടുത്തുന്നു. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും പൃഥ്വിരാജിനു ലഭിക്കുന്നത്.