കടലിനും ചെകുത്താനുമിടയിൽ സിദ്ധു ; കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേയ്ക്ക് !

0

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ച് വന്നത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലെ മീര വാസുദേവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ശേഷം വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷയായ താരം മിനിസ്‌ക്രീനിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്. കുടുംബവിളക്കിലെ സിമിത്ര എന്ന കതപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്. നിരവധി ആരാധകരെയാണ് സുമിത്ര എന്ന കഥാപാത്രം താരത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ കുടുംബവിളക്കിന്റെ പ്രക്ഷകരുടെ എണ്ണവും കൂടുതലാണ്.

ഇന്നിപ്പോൾ സുമിത്രയുമയെ മറന്ന് വേദികയെ വിവാഹം കഴിച്ച സിദ്ധുവിന് നല്ല എട്ടിന്റെ പണികൾ ലഭിച്ചുകൊണ്ടിരിയ്ക്കുകയാണ്. സുമിത്രയ്ക്ക് വേണ്ടി സിദ്ധുവും വേദികയും ചേർന്നൊരുക്കുന്ന പണികളെല്ലാം ഇരുവരുടെയും എടുത്തേയ്ക്ക് തന്നെയാണ് വന്നു ചേരുന്നത്. ഇന്നിപ്പോൾ സുമിത്രയെക്കാളും നല്ല രീതിയിൽ സിദ്ധുവിനൊപ്പം ജീവിയ്ക്കണമെന്നും, അത് കണ്ട് സുമിത്ര അസൂയപ്പെടണമെന്നും ആണ് വേദിക സിദ്ധുവിനോട് പറയുന്നത്. എന്നാൽ ഇതെല്ലാം കേട്ടുകൊണ്ട് തലയാട്ടുകയല്ലാതെ, മറിച്ചൊരു അക്ഷരം പോലും സിദ്ധു മിണ്ടിയിട്ടില്ല.

ശരിയ്ക്കും പറഞ്ഞാൽ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയാണ് ഇപ്പോൾ സിദ്ധുവിന്റേത്. എന്നാൽ ഇതെല്ലാം വെച്ച് സുമിത്രയേ ചൊടിപ്പിയ്ക്കുന്നതിനായി എത്തിയ സിദ്ധുവിന്റെ സഹോദരി ശരണ്യയ്ക്ക് തക്കതായ മറുപടി നൽകിയാണ് സുമിത്ര മടങ്ങിയത്. എന്തായാലും സുമിത്രയേ കണിയ്ക്കുന്നതിനായി സിദ്ധുവും വേദികയും എന്തൊക്കെ കാണിച്ചാലും അതൊന്നും സുമിത്രയുടെ രോമത്തിൽ പോലും ഏൽക്കില്ല എന്ന കാര്യം ഇതോടെ ഉറപ്പാണ്. എന്തായാലും സുമിത്രയെ കണിയ്ക്കുന്നതിനു വേണ്ടി എന്തെല്ലമാണോ ഇനി ഈ പുതുമോടികൾ ചെയ്യാൻ പോകുന്നത്, അത് എന്തെല്ലാം ആണെന്നറിയുവാനായി കാത്തിരിയ്ക്കുകയാണ് കുടുംബ വിളക്ക് പ്രേക്ഷകർ. ഒപ്പം തന്നെ ഇതിനെയെല്ലാം സുമിത്ര എങ്ങനെ മറികടക്കും എന്നറിയുവാനുള്ള ആകാംഷയിലും. എന്തായാലും പുതിയ വഴിത്തിരിവിലേയ്ക്കാണ് കുടുംബവിളക്ക് പരമ്പര പോയികൊണ്ടിരിയ്ക്കുന്നത്.