ഇത്തവണ ശിവന് പകരം തമ്പിയെ മുട്ടുകുത്തിച്ചത് ഹരി ; കൈയ്യടിച്ച് പ്രേക്ഷകർ !

0

പണ്ടൊക്കെ വീട്ടമ്മമാരാണ് സീരിയലുകളുടെ പ്രധാന കാഴ്ചക്കാർ എങ്കിൽ ഇന്ന് യുവാക്കളും ചില സീരിയലുകളുടെ കാഴ്ചക്കാരാണ്. അത്തരത്തിൽ യുവാക്കളെയും പ്രായമായവരെയും വീട്ടമ്മമാരെയുമെല്ലാം കൈയിലെടുത്ത ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. ഏഷ്യാനെറ്റിൽ ടി ആർ പി റേറ്റിങ്ങിലും ഒന്നാമതാണ് സാന്ത്വനം സീരിയൽ. സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും വലിയ ആരാധക പിന്തുണയാണ് ഉള്ളത്. എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് അത്രയും മാത്രം ഇഷ്ടവുമാണ്. എന്നാൽ പലപ്പോഴും അപ്പുവിന്റെ അച്ഛൻ , അതായത് രാജശേഖരൻ തമ്പി പ്രേക്ഷകർ വെറുക്കുന്ന കഥാപാത്രമായി മാറാനാണ് പതിവ്. പലപ്പോഴും തമ്പി സാന്ത്വനം വീടിനെ തകർക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിയ്ക്കാറുള്ളത്. അത്കൊണ്ട് തന്നെയാണ് തമ്പിയെ പ്രേക്ഷകർ വെറുക്കുന്നതിനുള്ള കാരണവും.

അത്തരത്തിൽ അടുത്ത ദിവസത്തെ സാന്ത്വനം സീരിയലിന്റെ എപ്പിസോഡ് ക്ലിപ്പിലെ തമ്പിയുടെ രംഗങ്ങളും, തമ്പിയ്ക്ക് ശിവനും ഹരിയും ബാലനും നൽകുന്ന ശക്തമായ മറുപടികളുമെല്ലാമാണ് ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. കാരണം, കഴിഞ്ഞ ദിവസം കൃഷ്ണ സ്റ്റോഴ്സിൽ എത്തി അപര്ണയെയും ബാലനെയും പരിഹസിച്ചായിരുന്നു തമ്പി എത്തിയത്. എന്നാൽ ഇന്ന് തമ്പിയുടെ ഓരോ പരിഹാസത്തിനും ബാലനും സഹോദരങ്ങളും ശക്തമായ മറുപടി നൽകുകയാണ് ചെയ്തിരിയ്ക്കുന്നത്. ഏറ്റവും അധികമായി ആരാധകർ ഏറ്റെടുത്തത് ഹരി തമ്പിയുടെ മുഖത്ത് നോക്കി പറഞ്ഞ കാര്യങ്ങൾ തന്നെയാണ്.

ഒരിയ്ക്കലും അപ്പുവുമായി താൻ തമ്പിയുടെ മുന്നിലേയ്‌ക്കോ വീട്ടിലേയ്‌ക്കോ എത്തില്ലെന്നും, എന്നാൽ സാന്ത്വനം വീട്ടിലേയ്ക്ക് ആര് വന്നാലും അവരെ ആരെയും കൊണ്ട് തല്ലി പുറത്താക്കില്ലെന്നുമായിരുന്നു ഹരി തമ്പിയുടെ മുഖത്ത് നോക്കി പറഞ്ഞത്. എപ്പോഴും വലിയ തോതിലുള്ള പ്രതികരണങ്ങൾ ഒന്നും ഒന്നിലും ഉണ്ടാകാത്ത ഹരിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രതികരണം വന്നത് ശരിയ്ക്കും പ്രേക്ഷകരെ തന്നെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ്. ശിവന് മാത്രമല്ല, ഹരിയ്ക്കും പഞ്ച് ഡയലോഗുകൾ പറയുവാനും ഹീറോയിസം കാണിയ്ക്കുവാനും അറിയാമെന്നും കൂടി കാണിച്ച് തരുന്നതാണ് അടുത്ത ദിവസത്തെ എപ്പിസോഡെന്ന കാര്യം ഉറപ്പാണ്.