എനിക്ക് ഒറ്റ തന്തയെ ഉള്ളൂ, അയാളെ പോലെ പല തന്തമാരുടെ സ്വഭാവം ഇല്ല – ഇൻസ്റ്റഗ്രാം ലൈവിൽ പൊട്ടിത്തെറിച്ച് ദിയ കൃഷ്ണ

0

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരം കൂടിയായിരുന്നു കൃഷ്ണകുമാർ. എന്നാൽ അടുത്തിടെ ഇദ്ദേഹത്തിൻറെ പേര് ആണ് മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇതിനു പ്രധാനകാരണം ഇദ്ദേഹത്തിൻറെ രാഷ്ട്രീയനിലപാട് ആണ്. വലതുപക്ഷ രാഷ്ട്രീയത്തോട് കടുത്ത അനുഭാവം പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ് കൃഷ്ണകുമാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധകൻ കൂടിയാണ് കൃഷ്ണകുമാർ എന്ന് പലതവണ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

നാല് പെൺമക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്. നാലുപേരും ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ്. ഇവരെല്ലാവരും തന്നെ അവരുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവർക്ക് എല്ലാവർക്കും തന്നെ സമൂഹമാധ്യമങ്ങളിൽ നല്ല ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് ഇടയ്ക്കിടെ ചില ബ്രാൻഡുകളുടെ പ്രമോഷൻ ഇവർ നടത്താറുണ്ട്. ഇപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു തർക്കമാണ് സമൂഹമാധ്യമങ്ങളിൽ വാക്കുതർക്കമായി മാറിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ദിയ കൃഷ്ണ പൊട്ടിത്തെറിക്കുകയായിരുന്നു.

പണം വാങ്ങി പറ്റിച്ചു എന്ന തരത്തിലാണ് ഇപ്പോൾ പ്രചരണങ്ങൾ പുറത്തുവരുന്നത്. ഇതിനിടയിലേക്ക് തൻറെ കുടുംബത്തെയും വലിച്ചു ഇഴയ്ക്കാൻ ശ്രമം നടക്കുന്നു എന്നും ദിയ കൃഷ്ണ ആരോപിക്കുന്നു. ആ പേജിനു വേണ്ടി മറ്റൊരാളാണ് കളിക്കുന്നത്. എനിക്ക് ഒരു തന്തയെ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ ആരുടെ സ്വഭാവം എനിക്കില്ല. എൻറെ അച്ഛനെയും ചേച്ചിയെയും ഒക്കെ പറയാൻ അയാൾക്ക് എന്ത് അവകാശം. എൻറെ അച്ഛൻറെ രാഷ്ട്രീയ പാർട്ടിയെ അയാൾ കളിയാക്കി. എനിക്ക് ഒരു രാഷ്ട്രീയവുമില്ല. പക്ഷേ എൻറെ അച്ഛൻ ഇങ്ങനെ നിൽക്കുമ്പോൾ ഞാൻ അദ്ദേഹത്തെ അല്ലാതെ മറ്റാരെ പിന്തുണയ്ക്കാൻ ആണ്? – ദിയ കൃഷ്ണ ചോദിക്കുന്നു.

അച്ഛനെ എന്തിനാണ് പിന്തുണയ്ക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. പിന്നെ എൻറെ അച്ഛനെ അല്ലാതെ നിങ്ങളുടെ തന്തയെ ഞാൻ പിന്തുണയ്ക്കണോ? വളരെ രോഷത്തോടെ ആയിരുന്നു ഈ കാര്യങ്ങൾ ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്ന് ചോദിച്ചത്. ചെയ്യുന്ന ജോലിയുടെ കാശ് മാത്രമാണ് താൻ വാങ്ങുന്നത് എന്നും അല്ലാതെ ആരെയും പേടിക്കേണ്ട ആവശ്യം തനിക്ക് ഇല്ല എന്നും ദിയ വെളിപ്പെടുത്തുന്നു.