എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ആ സമയത്ത്; വെളിപ്പെടുത്തി നടി സംയുക്ത മേനോന്‍

0

കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് സംയുക്ത മേനോന്‍. തീവണ്ടി എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരം പിന്നീട് തിരക്കുള്ള നടിയായി മാറുകയായിരുന്നു. ഇതിലെ ജീവാംശമായി എന്ന പാട്ടിനൊപ്പം സംയുക്തയെയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. പാലക്കാട്ടു സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

Samyuktha Menon as Politician in Kalki Archives - Nanaonline

തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോണ്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാറുണ്ട്..' – തുറന്ന് പറഞ്ഞ് നടി  സംയുക്ത മേനോൻ – POCKET CREATIONS

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടക്കൊന്ന് സമൂഹമാധ്യമങ്ങളില്‍ നിന്നും മാറി നിന്നത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആ സമയത്ത് താരത്തെ തിരക്കി ആരാധകരും എത്തിയിരുന്നു. പിന്നാലെ തനിക്ക് വിഷാദ രോഗമുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ചാണ് നടി വെളിപ്പെടുത്തുന്നത്.

പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച ഒരാളുടെ കരണത്തടിച്ചിട്ടുണ്ട്' - സംയുക്ത  മേനോന്‍ | samyuktha menon slapped a smoking person| samyuktha menon tovino  thomas

സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓകെയല്ലെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപ്പിനൊപ്പം ലോക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടും എന്നേയുളളൂ, അഭിമുഖത്തില്‍ സംയുക്ത മേനോന്‍ പറഞ്ഞു.