മൈക്കിൾ ജാക്സൻറെ പ്രേതം അലഞ്ഞുതിരിയുന്ന ബംഗ്ലാവ്. ലേലത്തിൽ വിലയിട്ടത് 760 കോടി, കിട്ടിയത് വെറും 161 കോടി

0

മൈക്കിൾ ജാക്സൺ എന്ന നർത്തകനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മരിച്ചു വർഷങ്ങളായിട്ടും ലോകത്ത് ഇത്രയധികം ആരാധകരുള്ള വേറൊരു താരവും ഉണ്ടാവില്ല. ഇപ്പോഴും 14 കോടിയിലധികം ഡോളറുകൾ ആണ് മൈക്കിൾ ജാക്സൺ ലഭിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വലിയ സ്വീകാര്യതയാണ് ലോകത്തുടനീളം താരത്തിനും ലഭിച്ചിരുന്നത്. അദ്ദേഹത്തെ പിന്തള്ളാൻ പോലും ആരും നിലവിലില്ല എന്നതാണ് സത്യം.

ജാക്സൺ ഉണ്ടാക്കിയ സമ്പാദ്യങ്ങളും പലതവണ ചർച്ചയായ വിഷയമാണ്. പ്രൗഢിയുള്ള സ്മാരകം ആയിട്ടാണ് പലരും ഇതിനെ വിശേഷിപ്പിക്കാറ്. അക്കൂട്ടത്തിൽ ഏറ്റവും മുന്നിൽ അദ്ദേഹത്തിൻറെ കാലിഫോർണിയയിലെ പ്രശസ്തമായ നെവർ ലാൻഡ് എസ്റ്റേറ്റ് ആണ്. ഇപ്പോഴിതാ ആ സ്വപ്ന സാമ്രാജ്യം സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ കോടീശ്വരൻ.

അമേരിക്കയിലെ കോടീശ്വരനായ റോൺ ബർക്കിൾ ആണ് ആ സാമ്രാജ്യത്തിന് ഉടമ. 2700 ഏക്കർ വരുന്ന തോട്ടമാണ് 161 കോടിക്ക് അദ്ദേഹം സ്വന്തമാക്കിയത്. പതിനഞ്ചു വർഷത്തോളം മൈക്കിൾ ജാക്സൺ ഇവിടെയാണ് താമസിച്ചിരുന്നത്. താര ത്തിൻറെ സ്വപ്നലോകം ആണ് ഇപ്പോൾ ലേലത്തിൽ പോയത്. അദ്ദേഹത്തിൻറെ വളർത്തുമൃഗങ്ങളും കുട്ടികൾക്കായുള്ള പാർക്കും ഇതിൽ ഉൾപ്പെടും.

എന്നാൽ നാലുവർഷം മുമ്പ് 730 കോടിക്ക് വിൽക്കാൻ ഇരുന്ന തോട്ടം ആണ് ഇപ്പോൾ 161 കോടിക്ക് വിറ്റു പോയത്. താരത്തിൻറെ ഓർമ്മകൾ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു എന്ന് ആരാധകർ പറയുന്നു. താരത്തിൻറെ ആത്മാവ് എസ്റ്റേറ്റിൽ അലഞ്ഞുനടക്കുന്നു എന്ന പ്രചാരണം ശക്തമായിരുന്നു. ഇതാണ് നെവർലാൻഡ്ൻറെ വിലയെ ബാധിച്ചിരിക്കുന്നത് എന്നതാണ് റിപ്പോർട്ടുകൾ. എന്തായാലും ലോകത്ത് ഈ വിഷയം ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ്.