സാന്ത്വനം പരമ്പരയുടെ വിജയ രഹസ്യം വെളിപ്പെടുത്തി നടി ചിപ്പി

0

വിജയകുതിപ്പില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം പരമ്പര. പുതുമുഖങ്ങളും പരമ്പരയില്‍ എത്തുമ്പോള്‍ എല്ലാവരും നല്ല പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഓരോ ദിവസത്തെ എപ്പിസോഡ് കാണുമ്പോഴും ഈ സീരിയലിനോടുള്ള ഇഷ്ടം വര്‍ധിച്ച് വരുകയാണ്. ഇന്ന് സാന്ത്വനം വീട്ടിലെ അംഗങ്ങള്‍ പ്രേക്ഷകരുടെ കുടുംബാംഗത്തെ പോലെയാണ്. തുടക്കം മുതല്‍ തന്നെ പ്രേക്ഷകരുടെ സപ്പോര്‍ട്ട് സാന്ത്വനത്തിന് ഉണ്ട്. കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങളാണ് ഈ സീരിയലില്‍ ഉള്ളത്.

Santhwanam - Disney+ Hotstar

റേറ്റിംഗ് ചാര്‍ട്ടുകളിലും സാന്ത്വനം മുന്നേറുകയാണ്. ഇപ്പോഴിതാ സാന്ത്വനത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി ചിപ്പി. പരമ്പരയ്ക്ക് പിന്നിലെ മുഴുന്‍ ടീമിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് താരം പറയുന്നു. ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്, സാന്ത്വനത്തിലെ കഥ എന്നത് തങ്ങളുടെ കുടുംബത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടേയും കഥ തന്നെയാണ്.

Santhwanam - Watch Episode 106 - Good News for Anjali on Disney+ Hotstar

ജീവിതത്തില്‍ തിരക്കേറിയാലും തിരികെ വീട്ടിലേക്ക് പോകാന്‍ മനസ് തുടിക്കും. ഇതാണ് പരമ്പരയിലൂടേയും കൊണ്ടു വരാന്‍ തങ്ങള്‍ ശ്രമിക്കുന്നത്. ജെ പള്ളാശ്ശേരി സാറിന്റെ എഴുത്തിനും സംവിധായകന്‍ ആദിത്യനുമാണ് നന്ദി പറയുന്നത്. എല്ലാവര്‍ക്കുമുള്ളൊരു ഫീല്‍ ഗുഡ് പരമ്പരയാണ് സാന്ത്വനം.

Santhwanam - Disney+ Hotstar

വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം തന്നെയാണ് .താന്‍ കൂട്ടുകുടുംബം ഇഷ്ടപ്പെടുന്നയാളാണ്. സാധാരണ തനിക്ക് ലഭിക്കാറുള്ളത് ജീവിതത്തിലെ താനുമായി ഏറെ വ്യത്യാസമുള്ള കഥാപാത്രങ്ങളായിരിക്കും. പക്ഷെ ശ്രീദേവിയ്ക്ക് താനുമായി ധാരാളം സാമ്യതകളുണ്ടെന്നും സ്ഥിരം കാണുന്ന കണ്ണീര്‍ നായികയല്ലെന്നും ചിപ്പി തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു.