ഫിറോസ് സജ്ന ഇല്ലാത്തൊരു നോമിനേഷന്‍ ചിന്തിക്കാന്‍ പോലുമാകില്ല; ഇത്തവണ ബിഗ് ബോസില്‍ നിന്നും ആര് പുറത്തുപോവും

0

ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണത്തെ ബിഗ് ബോസില്‍ എത്തിയത്. ഇവിടെ നടക്കുന്ന ഗെയിമില്‍ വിജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഇതിനോടകം നിരവധി അടിയാണ് ഷോയില്‍ നടന്നത്. ഏറ്റവും കൂടുതല്‍ അടുത്ത് നിന്നവര്‍ പോലും പിന്നീട് അടി ആയിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു നോമിനേഷന്‍ കൂടി എത്തിയിരിക്കുകയാണ്.

From Bhagyalakshmi to RJ Firoz: Mohanlal introduces 14 'Bigg Boss' Malayalam  3 contestants | The News Minute

സജ്ന ഫിറോസ്, അഡോണി, റിതു, സന്ധ്യ, സായി എന്നിവരാണ് നോമിനേഷനില്‍ ഉള്ളവര്‍. ഇവരില്‍ ആരായിരിക്കും ബിഗ് ബോസില്‍ നിന്നും അടുത്തത് പുറത്തുപോവുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും. ഇവര്‍ അഞ്ച് പേരും ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെ ആയതിനാല്‍ പ്രേക്ഷകര്‍ക്കും ഇവരില്‍ ഒരു പേര് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്.

അതേസമയം സ്ഥിരമായി നോമിനേഷനില്‍ കയറി വരുന്നവരാണ് സജ്ന ഫിറോസ്. അതിനാല്‍ തന്നെ ഇവര്‍ക്ക് നേരെ ട്രോളും വന്ന് തുടങ്ങി. ഫിറോസ് സജ്ന ഇല്ലാത്തൊരു നോമിനേഷന്‍ നമുക്ക് ചിന്തിക്കാന്‍ പോലുമാകില്ല, എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. നോമിനേഷനില്‍ എത്തിയവര്‍ ഇപ്പോള്‍ തങ്ങളുടെ ഗെയിമിലൊക്കെ ഒന്നും കൂടി ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Jude Anthany Joseph: Bhagya Lakshmi comes out in defence of Jude Anthany |  Malayalam Movie News - Times of India

 

അതേസമയം കഴിഞ്ഞ ദിവസം ഷോയില്‍ നിന്നും പുറത്തുപോയത് ഭാഗ്യലക്ഷ്മി ആയിരുന്നു. ഭാഗ്യലക്ഷ്മി ഷോയില്‍ നിന്നും പുറത്തുപോയത് ശരിക്കും ഒരു ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ താന്‍ അത് സന്തോഷത്തോടെയാണ് കാണുന്നത് എന്ന തരത്തിലാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.