ഡാന്‍സറും, നടനുമായി ആടി തകര്‍ത്ത താരമാണ് ജോണ്‍ ജേക്കബ്. മിനിസ്ക്രീനില്‍ സജീവമായ താരം നല്ലൊരും കൊറിയോഗ്രാഫളറും കൂടിയാണ്. സിനിമകളില്‍ നിന്നും സീരിയല്‍ മേഖലയില്‍ സജീവമായ നടി ധന്യ മേരി വര്‍ഗീസ് ആണ് ജോണ്‍ ജേക്കബിന്റെ ഭാര്യ. രണ്ട് പേരും ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ വിശേഷം പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ നടന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ആണ് വൈറലാവുന്നത്. തന്റെ അടുത്ത സുഹൃത്തിന്റെ വേര്‍പാടിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ചാണ് നടന് എത്തിയത്.
നടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…ഏഴാം ക്ലാസ്സു മുതല്‍ ഒരുമിച്ചു സ്കൂളില്‍ പോകുന്നതും തോട്ടില്‍ മീന്‍ പിടിച്ചതും സ്കൂള്‍ വിട്ടു വരുന്ന വഴിക്കു വഴിവക്കിലെ വീടിന്റെ മതിലില്‍ കയറി ലവ്ലോലിക്കയും ചാമ്പക്കയും പറിക്കുന്നത്. നമുക്ക് മാത്രം ഉണ്ടായിരുന്ന ബിഎസ്എ ഫോട്ടോണ്‍ മത്സരിച്ച് കയറ്റം ചവിട്ടി കയറുന്നതും, ഗ്ളാസ് പീസ് വാങ്ങി,ടാര്‍ വാങ്ങി ഉരുക്കി ഒട്ടിച്ചു ഫിഷ് ടാങ്ക് ഉണ്ടാക്കി സാരിവാലനും ഗപ്പിയും വളര്‍ത്തിയത്.
ആദ്യമായി ആംപ്ലിഫയര്‍ ഉണ്ടാക്കി സ്പീക്കര്‍ കലത്തില്‍ ചരിച്ചു വച്ചു പാട്ടുകേട്ട് ഒരുമിച്ചു ഒരു കട്ടിലില്‍ കിടന്നുറങ്ങിയിട്ടുള്ളതും. ആകുളം സ്വിംമിങ് പൂളില്‍ വീട്ടുകാരറിയാതെ നീന്താന്‍ പോയതും.ടിവി ആന്റിന ട്യൂണ്‍ ചെയ്തു ലീക്ക് ആയ കേബിള്‍ സിഗ്നല്‍ പിടിച്ചു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ ങഠഢ കണ്ടത്. സൈക്കിള്‍ മാറി ബൈക്ക് വാങ്ങിയപ്പോള്‍ വീണ്ടും നമുക്ക് ഒരേ ബൈക്ക് വാങ്ങി ഞത 135 5 സ്പീഡ് വാങ്ങിയത്.
അതില്‍ ചുറ്റിയിട്ടുള്ളത്. ഒടുവില്‍ കാര്‍ വാങ്ങിയപ്പോള്‍ അതും നിന്റെ കൈകൊണ്ടു നീ വര്‍ക്ക് ചെയ്തിരുന്ന ജിയോ മോട്ടോഴ്സില്‍ നിന്നും ലാന്‍സറും പിന്നെപജേറോയും. അങ്ങനെ എന്തെല്ലാം എന്തെല്ലാം കാര്യങ്ങള്‍. നിന്റെ ചിതക്കു നിന്റെ മകന് തീ കൊളുത്തുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ മിന്നിമാഞ്ഞു
മേല്‍ പറഞ്ഞതില്‍ മറ്റിറീലിസ്റ്റിക് ആയ എല്ലാം എനിക്കു നേരത്തേ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ ഒന്നും പറയാതെ നീയും പോയി. ഇനി ആകെയുള്ളത് ഒരു ആയുഷ്കാലം മുഴുവന്‍ ഓര്‍ക്കാനായി നീ എന്ന സുഹൃത്തിനോടൊപ്പമുണ്ടായിരുന്ന നല്ല കുറേ നാളുകള്‍. അതെന്നുമുണ്ടാവും ഗുഡ്ബൈ ഡിയര്‍ ഫ്രണ്ട് അല്ല അളിയ- ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ച്.
ഇതിന് പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നത്.