തന്റെ പുതിയ ചിത്രം ഹിറ്റായതിന് പിന്നാലെ മറ്റൊരു സംങ്കടകരമായ വാര്‍ത്ത പങ്കുവെച്ച് നടി ഗൗരി ജി കിഷന്‍

0

ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു 96′ . തമിഴില്‍ ചിത്രീകരിച്ച സിനിമ മലയാളത്തിലും വന്‍ ഹിറ്റായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തെ ഓര്‍മ്മകള്‍ പുതുക്കികൊണ്ടാണ് 96’പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്നും ആകാംഷയോടെ ആരാധകര്‍ കണ്ടിരിക്കുന്ന ചിത്രം കൂടിയാണിത്. ഇതിലെ റാമും ജാനുവുമൊക്കെ മലയാള മനസില്‍ അതേപടി കിടപ്പുണ്ട്.

96 Actress Gouri G Kishan Unseen & Rare Photos & Photoshoot Gallery - Gethu  Cinema | Actresses, Tamil actress photos, Baby girl newborn photos

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജാനു എന്ന കഥാപാത്രം അവതരിപ്പിച്ച ഗൗരി ജി കിഷന്‍. ഗൗരിയെ എക്കാലവും ഓര്‍ത്തിരിക്കാന്‍ ജാനു എന്ന കഥാപാത്രം തന്നെ ധാരാളമായിരുന്നു. ഇപ്പോള്‍ നടിയുടെ അനുഗ്രഹീതന്‍ ആന്റണി തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ ഹിറ്റായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ സന്തോഷ വാര്‍ത്തക്ക് ,പിന്നാലെ മറ്റൊരു ദുഖകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്.

15+ Best 96 Movie Little Jaanu Actress Gouri G Kishan Latest Photoshoot  Images HD - Tamil Memes

ഇപ്പോഴിതാ തനിക്ക് കോവിഡ് പോസിറ്റീവായതായി അറിയിച്ചിരിക്കുകയാണ് ഗൗരി.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഗൗരി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

gouri g kishan

ഒരാഴ്ചയായി താന്‍ വീട്ടില്‍ തന്നെ ക്വറന്റീനില്‍ കഴിയുകയാണെന്നും ഗൗരി. എന്നാല്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ഗൗരി കൊച്ചിയില്‍ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പൊ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഗൗരി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും ഗൗരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നു.

Lifeinthelockdown: '96' fame Gouri G Kishan is all set to finish her  'airport books' during the lockdown | Malayalam Movie News - Times of India