തന്റെ ഇഷ്ടപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി ശരണ്യ ആനന്ദ്

0

തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സീരിയലില്‍ സുമിത്രി ആണ് പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയുന്നത്. സുമിത്രയെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ പോവുന്നത്. ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന്റെ തിരക്കിലാണ് എല്ലാവരും. വേദികയെ ആണ് സിദ്ധാര്‍ത്ഥ് വിവാഹം കഴിക്കുന്നത്.

Pin on Attractions

പരമ്പരയില്‍ വേദികയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ശരണ്യ ആനന്ദ്. വില്ലത്തിവേഷത്തിലാണ് ശരണ്യ എത്തുന്നതെങ്കിലും വേദിക എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. സീരിയലിന്റെ പാതിവഴിയില്‍ നിന്നും കയറി വന്ന നടി അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

Congratulations are in order! Malayalam actress Saranya Anand ties the knot  with Manesh Ranjan Nair

അഭിനയത്തിന് പുറമെയുള്ള വേദികയുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. സീരിയലില്‍ സജീവമായിരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ വിവാഹം. ഇതിന് പിന്നാലെ തന്റെ വിവാഹ ദിവസത്തെക്കുറിച്ച് പറഞ്ഞും നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു.

saranya anand wedding: Kudumbavilakku actress Saranya Anand gets hitched to  Manesh Rajan; see the first pic - Times of India

ഇടയ്ക്ക് ശരണ്യ ആനന്ദ് കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ശരണ്യ ആന്ദിന്റെ ക്യു/എ സെക്ഷനാണ്. തന്റെ ഇഷ്ടപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

Saranya Anand (23)

തെന്നിന്ത്യന്‍ സിനിമയുടെ ലേഡിസൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ശരണ്യയുടെ പ്രിയപ്പെട്ട നടി. ആരാധകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.