2012 മുതല്‍ തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി, വിവാഹമോചനം കിട്ടുമ്പോള്‍ കിട്ടിയാല്‍ മതി അത്യാവശ്യം ഒന്നുമില്ലല്ലോ; നടി അഞ്ജലി നായര്‍ പറയുന്നു

  0

  സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ നടിയാണ് അഞ്ജലി നായര്‍. ഏറ്റവും ഒടുവില്‍ ദൃശ്യം 2 വിലാണ് നടി അഭിനയിച്ചത്. ഇതില്‍ തന്റെ സരിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ കാലങ്ങളില്‍ മറ്റു ഭാഷകളില്‍ അഭിനയിക്കാനും അഞ്ജലിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

  Pin on Attractions

  ദൃശ്യം 2 ഇറങ്ങിയതിന് പിന്നാലെയാണ് തന്റെ ജീവിത കഥ അന്വേഷിച്ച് പ്രേക്ഷകര്‍ പോയത്. താനും ഭര്‍ത്താവും ഏറെ കാലമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് പലരും അപ്പോഴാണ് അറിയുന്നത്. അതിനാല്‍ തന്നെ അത് സംബന്ധിച്ച വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാമാണ് നടി പറയുന്നത്.

  Anjali Nair With her Daughter 💞💞 Follow ⬇️ @cinetimesmedia @anjalianeeshupasna #anjalinair #anjalianeeshupasana #cinetimesmedia… | Fashion, Saree, Sari

  2012 ഏപ്രില്‍ മുതല്‍ തങ്ങള്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതാണ്. വിവാഹമോചനം കിട്ടുമ്പോള്‍ കിട്ടിയാല്‍ മതി. അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന മട്ടിലാണ് ഞങ്ങളെന്നും അഞ്ജലി പറയുന്നു. വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയതോടെ മകള്‍ ആവണി അമ്മയുടെ കൂടെയാണ്. എന്നാല്‍ ഭര്‍ത്താവ് അനീഷ് ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ വന്ന് മകളെ കാണും. ഒപ്പം ഇവര്‍ ഏതെങ്കിലും മാളില്‍ കറങ്ങാന്‍ പോകും.

  6 Malayalam actresses you may not know are married

  ഇത് വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. ഇത് വ്യക്തമായി മകള്‍ക്കും മനസിലായതാണ്. അതുകൊണ്ട് തന്നെ ഇനി എപ്പോഴാ കോടതിയില്‍ പോവുന്നത് എന്ന് അവള്‍ എന്നോട് തന്നെ ചോദിക്കാറുണ്ട് നടി പറയുന്നു. ഇപ്പോള്‍ ദൃശ്യം 2 ഇറങ്ങിയതിന് പിന്നാലെ പഴയ, കാര്യങ്ങളെല്ലാം കുത്തിപൊക്കിയിരിക്കുകയാണ്.
  ഇത് സംബന്ധിച്ച വാര്‍ത്തയും കണ്ടു. എന്നാല്‍ താന്‍ അതൊന്നും മൈന്‍ഡ് ചെയുന്നില്ലെന്നും അഞ്ജലി പറയുന്നു.