ഈ ലിങ്ക് നിങ്ങൾ കാണുകയാണെങ്കിൽ ദയവു ചെയ്തു അത് ഓപ്പൺ ആകരുത്. മുന്നറിയിപ്പുമായി ചെമ്പരത്തി സീരിയൽ നായകൻ സ്റ്റെബിൻ.

    0

    മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് സ്റ്റെബിൻ ജേക്കബ്. തൻറെ സ്വതസിദ്ധമായ അഭിനയമികവു കൊണ്ട് ഒരു വലിയ ആരാധക വൃത്തത്തെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ചെമ്പരത്തി സീരിയലിൽ ആനന്ദ് എന്ന കഥാപാത്രത്തെയാണ് സ്റ്റെബിൻ അഭിനയിക്കുന്നത്.

    എന്നാൽ ഇപ്പോൾ താരം തൻറെ പോസ്റ്റ് കൊണ്ട് ചർച്ചാവിഷയമായി . പ്രേക്ഷകരോട് താരത്തിനുള്ള കരുതലാണ് ഈ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. പ്രേക്ഷകർക്കും ആരാധകർക്കും ഉപകാരപ്രദമാവുന്ന ഒരു കാര്യമാണ് മിനിസ്ക്രീനിലെ നായകൻ പങ്കുവയ്ക്കുന്നത്. സ്പാം മെസ്സേജുകൾ നിങ്ങളുടെ വാട്സ്ആപ്പിലും മെസ്സഞ്ചറിലും കിട്ടിയാൽ ദയവു ചെയ്തു ആരും ലിങ്കിൽ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാണ് താരം പറയുന്നത്.

    ഒരുപക്ഷേ നിങ്ങളുടെ മൊബൈൽ ഫോൺ , ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വീട്ടിലിരുന്ന് മിനുട്ടുകൾക്കുള്ളിൽ ആയിരങ്ങൾ സമ്പാദിക്കാം എന്നുള്ള വ്യാജ മെസ്സേജുകളിൽ, അപരിചിത നമ്പറുകളിൽ വരുന്ന മെസ്സേജുകൾ, ലിങ്കുകൾ എന്നിവ അവഗണിക്കുക. ഈ കാര്യങ്ങൾ ഒക്കെയാണ് സ്റ്റെബിൻ പ്രേക്ഷകരോട് പങ്കുവെച്ചത്.

    സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സ്റ്റെബിൻ ജേക്കബ് ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി പ്രേക്ഷകരാണ് സമൂഹ മാധ്യമത്തിലൂടെ താരത്തെ ഫോളോ ചെയ്യുന്നത്. സ്റ്റെബിൻ പങ്കുവെച്ച ഈ വിവരങ്ങൾക്ക് നന്ദി അറിയിച്ചു നിരവധി ആരാധകരും എത്തി. സ്റ്റെബിൻ പങ്കുവെച്ച ഈ പോസ്റ്റിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.