സര്‍ക്കാര്‍ ജോലിയും അഭിനയവും എങ്ങനെ ഒന്നിച്ച് ചെയുന്നു; വെളിപ്പെടുത്തി നടന്‍ സാജന്‍ സൂര്യ

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. നായക കഥാപാത്രങ്ങളിലും പിന്നീട് വില്ലന്‍ വേഷങ്ങളിലും തിളങ്ങാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്റെ രണ്ട് തൊഴിലുകള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോവുന്നു എന്നതിനെക്കുറിച്ചാണ് നടന്‍ പറയുന്നത്.

Sajan Surya Wiki, Age, Net Worth, Girlfriend, Family, Biography & More -  TheWikiFeed
‘തന്റെ തൊഴിലില്‍ ഇതുവരെ തനിക്ക് പാരയൊന്നും ലഭിച്ചിട്ടില്ല. ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായ കുറെ മുഖങ്ങളുണ്ട്. അഡ്മിനിസ്‌ട്രേഷനില്‍ ആണ് ഞാന്‍, അവിടെ പബ്ലിക്കുമായി വലിയ ബന്ധമില്ല. വലിയ പ്രധാനപ്പെട്ട ഒരു ഡിവിഷന്‍ കൈകാര്യം ചെയ്യുന്നൊരാള്‍ ആണ് ഞാന്‍, നടന്‍ പറയുന്നു.

Serial actor Sajan Surya: Sajan Surya gets busy - Times of India

അതേസമയം തന്റെ ഡിപ്പാര്‍ട്‌മെന്റിന്റെ പുറത്തുനിന്നും ചില കുത്തിതിരിപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതിന് പിന്നാലെയായി ഓഫീസില്‍ വന്ന്, താന്‍ കൃത്യമായി വരുന്നുണ്ടോ, വര്‍ക്ക് ചെയുന്നുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അതിനൊക്കെ തന്റെ വകുപ്പ് കൃത്യമായി തന്നെ മറുപടി പറഞ്ഞിട്ടുണ്ട് നടന്‍ പറയുന്നു.

Serial Actor Sajan Surya About Showcasing Men As Henpecked In Malayalam  Serial,താരങ്ങളല്ല മിനിസ്ക്രീനിലെ യഥാർഥ രാജാവ്, തുറന്ന് പറഞ്ഞ് സാജൻ സൂര്യ -  Malayalam Filmibeat

പിന്നെ ഷൂട്ട് ഉള്ളതിനാല്‍ ജോലി എപ്പോള്‍ വേണമെങ്കിലും ചെയാനുള്ള സൗകര്യം തനിക്കുണ്ടെന്ന് നടന്‍ പറയുന്നു. അത് ചിലപ്പോള്‍ രാത്രിയാവാം , രാവിലെ ആവാം, എങ്കിലും എല്ലാം കൃത്യമായി തന്നെ നടക്കുന്നുണ്ട്.

Sajan Surya upcoming: Sajan Surya said I am a natural actor - Times of India

ഒന്നാമത്തെ കാര്യം എന്റെ ഓഫീസ് കാര്യങ്ങളൊന്നും ഞാന്‍ മുടക്കാറില്ല എന്നതാണ്. കഴിയുന്നതും എന്റെ ജോലികള്‍, വളരെ ആത്മാര്‍ത്ഥമായ രീതിയില്‍ ചെയ്തു തീര്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. നമ്മളൊരു ജോലി വേണ്ടെന്ന് വച്ചുചെയ്യുമ്പോളാണ് പ്രശ്‌നം. നമ്മള്‍ എന്തുജോലി ചെയ്താലും വേണം എന്ന് വച്ച് ചെയ്താല്‍ പ്രശ്‌നങ്ങളില്ല നടന്‍ പറയുന്നു.