കണ്‍മണിയെ മാറോട് ചേര്‍ത്ത് റിമി ടോമി; ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍ കണ്ടോ

  0

  മീശമാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടിന് ശബ്ദം നല്‍കി മലയാള മനസില്‍ ഇടം പിടിച്ച ഗായികയാണ് റിമി ടോമി. താരത്തിന്റെ പാട്ടിനോടുള്ള ആരാധന പതിയെ താരത്തോടുള്ള ആരാധനയായി മാറുകയായിരുന്നു. ഇന്ന് ഫാന്‍സ് ഗ്രൂപ്പും താരത്തിന് ഉണ്ട്. തിരിക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് റിമി. തന്റെ കുട്ടിപട്ടാളങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിമി പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

  Rimi Tomy: Rimi Tomy is a vision in white as she poses for the camera | Malayalam Movie News - Times of India

  ഇപ്പോള്‍ കണ്‍മണിയെ കെട്ടിപ്പിടിച്ചുളള ഒരു ചിത്രം ആണ് റിമി ടോമി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. കണ്‍മണിയെ മാറോട് ചേര്‍ത്ത് പിടിച്ചുറങ്ങുന്ന മനോഹര ചിത്രമാണ് റിമി പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം നടി ഒരു അടിപൊളി ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ദിലീപിന്റെ മുല്ല എന്ന ചിത്രത്തിലെ കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തോടൊപ്പം റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവിന്റെയും ഭാര്യയും നടിയുമായ മുക്തയുടെയും മകളാണ് കണ്‍മണി.

  പാട്ടിനപ്പുറം സിനിമകളിലും അവതരണത്തിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കാന്‍ റിമിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 റിയാലിറ്റിഷോയിലൂടെയാണ് ഗായിക പ്രേക്ഷക ഇഷ്ടം സമ്പാദിക്കുന്നത്. ഇതില്‍ തന്റെ കുട്ടിപട്ടാളം എത്തിയതും ശ്രദ്ധേയമായിരുന്നു. ഈ എപ്പിസോഡ് കിടിലന്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

  Rimi Tomy: I would have felt bad if Royce didn't remarry - Times of India

  ലോക്ക് ഡൗണ്‍ കാലത്താണ് താരം കൂടുതലും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിച്ചത്. ഇതിനിടെ ചില ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെച്ചിരുന്നു. തന്റെ കുടുംബത്തിലെ കുട്ടിപട്ടാളത്തിലേക്ക് പുതിയ അതിഥി വന്ന സന്തോഷവും റിമി പങ്കുവെച്ചിരുന്നു. ഇതിനിടെ തന്റെ ശരീര സൗന്ദര്യത്തെക്കിറിച്ചും റിമി പറഞ്ഞിരുന്നു.