അങ്ങനെ നമ്മുടെ ബാലു മച്ചാനും അച്ഛനായി, വിശേഷം പങ്കുവെച്ച് താരം, ആശംസകൾ ചൊരിഞ്ഞ് ആരാധകർ

0

വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളസിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ താരമാണ് ബാലു വർഗീസ്. ഹണീബീ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ സപ്പോർട്ടിംഗ് ആക്ടർ വേഷം ചെയ്തുകൊണ്ടായിരുന്നു താരം തിളങ്ങിയത്. നായകനായും ചില സിനിമകളിൽ താരം അഭിനയിച്ചു. ഇപ്പോൾ ഏറ്റവുമൊടുവിലായി ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലായിരുന്നു താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ.

ഇപ്പോൾ താൻ അച്ഛൻ ആയിരിക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് ബാലു വർഗീസ് ആരാധകരെ അറിയിക്കുന്നത്. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് താരം ഈ കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. എലീന ആണ് ബാലുവിൻ്റെ ഭാര്യ. ഏറെ ആഘോഷിക്കപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു താൻ ഒരു അച്ഛനാകാൻ പോവുകയാണ് എന്ന വാർത്ത ആദ്യമായി ബാലു വർഗീസ് പുറത്തു വിട്ടത്. നിറവയറുമായി നിൽക്കുന്ന ഭാര്യക്കൊപ്പം ഉള്ള ചിത്രം പുറത്തുവിട്ടു കൊണ്ടായിരുന്നു ബാലു ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. 2021 മെയ് മാസം ആയിരിക്കും കുഞ്ഞതിഥി എത്തുക എന്നുമായിരുന്നു ബാലു ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ വളരെ നേരത്തെ തന്നെ കുഞ്ഞ് എത്തിയ സന്തോഷത്തിലാണ് താരം.

2020 ഫെബ്രുവരി മാസം ആയിരുന്നു ബാലു വർഗീസ് വിവാഹിതനായത്. എലീന കാതറിൻ ആണ് വധു. ഒരു മോഡൽ കൂടിയാണ് എലീന. നടനും സംവിധായകനുമായ ലാൽ ബാലുവിൻ്റെ അമ്മയുടെ സഹോദരൻ കൂടിയാണ്. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു വേഷത്തെ കൈകാര്യം ചെയ്തിരുന്നു.