തായ് യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഭക്ഷണം ! ഇനി ലഭിക്കാൻ പോകുന്നത് കോടികൾ !

0

ഭാഗ്യം എപ്പോഴാണ് നമ്മളെ തുണക്കുന്നതു എന്ന് പറയാൻ സാധിക്കില്ല . അതുപോലെ തന്നെ എപ്പോഴാണ് ഭാഗ്യം നമ്മളുടെ ജീവിതത്തിലേക്ക് കടന്നു വരുക എന്നും നമുക്ക് മുൻകൂട്ടി പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒട്ടും തന്നെ നിനച്ചിരിക്കാത്ത സമയത്ത് ഭാഗ്യം വന്നെത്തിയിരിക്കുകയാണ് ഒരു യുവതിക്ക്. കടുത്ത ദാരിദ്ര്യത്തിൽ നിന്നും എങ്ങനെ മോചനം ലഭിക്കും എന്ന് പോലും അറിയാതെ ജീവിതം ഓരോ ദിവസവും എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന് ചിന്തിച്ചിരിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്കാണ് ഭാഗ്യം ഇപ്പോൾ ഭക്ഷണത്തിന്റെ രൂപത്തിൽ കടന്നു ചെന്നിരിക്കുന്നത്.

തായ് യുവതി കഴിക്കാനായി ഭക്ഷണം വാങ്ങിയപ്പോൾ ആണ് കോടികൾ വില മതിക്കുന്ന പവിഴം തായ് യുവതിയെ തേടിയെത്തിയത്. തന്റെ കഷ്ടപ്പാട് മനസിലാക്കിയ ദൈവം തന്നെയാണ് തനിക്ക് ഇത് നൽകിയത് എന്നാണ് യുവതി ഇപ്പോൾ വിശ്വസിക്കുന്നത്. ഭക്ഷണത്തിന്റെ കൂടെ എങ്ങനെയാണു പവിഴം ലഭിച്ചത് എന്ന സംശയത്തിൽ ആണ് ഇപ്പോൾ ഏവരും ഉള്ളത് എന്നറിയാം. എന്നാൽ തായ് ഭക്ഷണങ്ങൾ എന്താണ് എന്നറിഞ്ഞാൽ തീരാവുന്ന സംശയം മാത്രമാണ് അത്. ചന്തയിൽ നിന്നും ഭക്ഷണം പാകം ചെയ്യാൻ വാങ്ങിയ കടൽ ഒച്ചുകളിൽ നിന്നുമാണ് ഇവർ ഈ അമൂല്യ പവിഴമാണ്‌ ലഭിച്ചിരിക്കുന്നത്. 70 തായ്‌വാൻ ബാത്തിനാണ്‌ തായ് യുവതി ആയ കൊച്ചാക്കോൺ കടൽ ഒച്ചുകളെ വാങ്ങിയത്. എന്നുവെച്ചാൽ ഇന്ത്യൻ തുകയായ 165 രൂപയ്ക്കാണ് കടൽ ഒച്ചുകളെ വാങ്ങിയത്. ഈ കടൽ ഒച്ചുകളെ വൃത്തിയാക്കുന്നതിനിടെ ആണ് തായ് യുവതിക്ക് അമൂല്യ പവിഴം ലഭിച്ചിരിക്കുന്നത്.

ഒച്ചുകളെ പാകം ചെയ്യാൻ ചെറിയ കഷ്ണങ്ങള്ക്കി മുറിക്കവേ ആണ് ഒച്ചിന്റെ ഒരു ഷെറിൽ നിന്നും യുവതിക്ക് പവിഴം ലഭിച്ചത്. വൃത്താകൃതിയിൽ ഓറഞ്ച് നിറത്തിൽ ഉള്ള വസ്തു എന്താണെന്നു ആദ്യം യുവതിക്ക് മനസിലായില്ല എങ്കിലും പിന്നീട് അമ്മയെ കാണിച്ചപ്പോൾ ആണ് അത് മെലോ എന്ന പവിഴമാണെന്നു യുവതിക്ക് മനസിലായത്., 1.5 സെന്റിമീറ്റർ വ്യാസവും 6 ഗ്രാമ തൂക്കവുമാണ് മുത്തിനുള്ളത്. പവിഴത്തിന്റെ മൂല്യം ആണൂസരിച്ചു കോടികളുടെ നേട്ടമാണ് ഈ യുവതിക്ക് ലഭിക്കാൻ പോകുന്നത്.

എന്നാൽ ഒച്ചയിൽ നിന്നും പവിഴം ലഭി[ചിരുന്ന വിവരം യുവതി സമൂഹത്തിൽ നിന്നും മറച്ചു വെച്ചിരിക്കുകയായിരുന്നു. ഒച്ചിനെ വിൽക്കുന്ന ആൾ അവകാശവാദവുമായി എത്തിയല്ലോ എന്ന് ഭയന്നാണ് യുവതി ഈ കാര്യം മറച്ചു വെച്ചിരുന്നത്. എന്നാൽ ഇപ്പ്പ്ൾ തന്റെ അമ്മയുടെ ചികിത്സ ആവശ്യത്തിനായി മെലോ എന്ന പവിഴം വിൽക്കുകയല്ലാതെ മറ്റൊരു വഴിയും യുവതിയുടെ മുന്നിൽ ഇല്ല. അതുകൊണ്ടു തന്നെ പവിഴം ലേലത്തിൽ വെക്കാൻ ഒരുങ്ങിയിരിക്കുകയാണ് യുവതി ഇപ്പോൾ വലിയ ഒരു തുകതന്നെ അമ്മയുടെ ചികിത്സക്കായി ആവശ്യമുണ്ട്. അമ്മയുടെ ആശുപത്രി ബില് വെളിപ്പെടുത്തിയാണ് യുവതി എല്ലാം പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ പവിഴം നല്ലൊരു തുകക്ക് തന്നെ വിട്ടു പോകും എന്നാണ് യുവതിയുടെ പ്രതീക്ഷ. വിപണി മൂല്യം അനുസരിച്ച് കോടികളുടെ തുകയാണ് യുവതിക്ക് ലഭിക്കാൻ പോകുന്നത്.