ചക്കപ്പഴം പരമ്പരയിൽ നിന്നും പിൻവാങ്ങാൻ ഉള്ള കാരണം വ്യക്തമാക്കി അർജുൻ രംഗത്ത്. പരമ്പരയിലേക്ക് തിരിച്ചുവരാൻ അഭ്യർത്ഥിച്ച് മലയാളി സമൂഹം.

0

മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. മലയാളിയുടെ പ്രിയ ചാനലായ ഫ്ലവേഴ്സ് ടിവി അവതരിപ്പിക്കുന്ന ഈ പരമ്പര വളരെ ചുരുക്കം കാലംകൊണ്ടുതന്നെ മികച്ച ജനപിന്തുണയും സ്വീകാര്യതയും നേടിക്കഴിഞ്ഞു. മിനിസ്ക്രീനിൽ ചക്കപ്പഴം പോലുള്ള സീരിയലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ പങ്ക് തന്നെയാണ് ഫ്ലവേഴ്സ് ടിവി യിലെ മികച്ച പരമ്പര ആവാൻ ചക്ക പഴത്തിനു സാധിച്ചത്.

ടിക്ടോക്കിലൂടെ മലയാളികൾക്ക് പരിചിതയായ മാറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പോലെ ഭർത്താവ് അർജുനും ആരാധകരുണ്ട്. ചക്കപ്പഴം സീരിയലിലൂടെയാണ് അർജുൻ അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചക്കപ്പഴം സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ ആയിരുന്നു. ശിവനും പൈങ്കിളിയും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ചതായിരുന്നു. അർജുൻ പരമ്പരയിൽ നിന്ന് പിൻവാങ്ങുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചാവിഷയമായിരുന്നു.

എന്നാൽ ഈ കാര്യങ്ങൾക്ക് വ്യക്തത വരുത്തി തൻറെ അഭിപ്രായങ്ങൾ പങ്കു വെക്കുകയാണ് അർജുൻ ഇപ്പോൾ.കഴിഞ്ഞ ദിവസമാണ് പരമ്പരയിൽ നിന്ന് താൻ പിൻവാങ്ങുകയാണ് എന്ന് വ്യക്തമാക്കി അർജുൻ എത്തിയത്. അർജുനൻറെ ആ പരാമർശമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സീരിയൽ നിന്ന് പിൻ വാങ്ങാനുള്ള കാരണം വ്യക്തമാക്കാൻ തനിക്ക് താല്പര്യം ഇല്ലെന്നായിരുന്നു അർജുൻ ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തുറന്നുപറയുകയാണ് താരം.

സമയക്കുറവ് കാരണമാണ് താൻ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് അർജുൻ ഇപ്പോൾ വെളിപ്പെടുത്തിയത്. സമയക്കുറവ് തങ്ങളുടെ ഡാൻസ് ക്ലാസിന് ബാധിച്ചപ്പോൾ പിന്മാറാൻ തീരുമാനിച്ചു. ഒരുമാസം വർക്കിന് ഇടയിൽ വളരെ കുറച്ചു ദിവസമേ അവധിയായി കിട്ടുന്നുള്ളൂ. അതുകൊണ്ടാണ് പിന്മാറാൻ തീരുമാനിച്ചത്. അർജുൻ പറയുന്നു. അർജ്ജുനനെ തിരിച്ചുകൊണ്ടുവരാൻ വലിയ ശ്രമമാണ് ആരാധകർ നടത്തുന്നത്.