മുടികൊഴിച്ചിൽ അകറ്റുന്നത് ഇനി വെറും നിസാരം ! എന്താണെന്നറിയാമോ ?

0

സ്ത്രീകളും പുരുഷന്മാരും ഏറ്റവും കൂടുതൽ നേരിടുന്ന ഒരുപ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ . മുടിയുടെ ആരോഗ്യം നഷ്ടപ്പെടുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഉണ്ടാകുന്നതു. പല പരീക്ഷണങ്ങൾ നടത്തി എങ്കിലും അതിൽ നിന്നും ഒന്നും തന്നെ യാതൊരു ഫലവും ലഭിക്കാത്തവർ ആണ് നമ്മളിൽ പലരും. ഇനി ഫലം ലഭിക്കുകയാണെങ്കിൽ തന്നെ ആഴ്ചകളോ അല്ലങ്കിൽ മാസങ്ങളോ മാത്രമായിരിക്കും ലഭിച്ച ഫലത്തിന്റെ ആയുസ്. അതുകൊണ്ടു തന്നെ ആദ്യം നമ്മൾ ചെയ്യേണ്ടത് മുടിക്ക് ആവശ്യമുള്ള പ്രോടീൻ നൽകുക എന്നതാണ്. ആവശ്യത്തിനുള്ള പ്രോടീൻ നൽകിയാൽ തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുകയും മുടികൊഴിച്ചിൽ എന്നന്നേക്കുമായി അകറ്റാൻ സാധിക്കുകയും ചെയ്യും.

നമുക്ക് ഏവർക്കും അറിയുന്നതാണ് ഉള്ളി ( സവാള ) എത്രമാത്രം നല്ലതാണു നമ്മുടെ മുടിക്ക് എന്നത്. അതുകൊണ്ടു മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഉള്ളിയിൽ നിന്നും തന്നെ നമുക്ക് സാധിക്കും. ഉള്ളിയിൽ സൾഫർ അടങ്ങിയതുകൊണ്ടുതന്നെ ഉള്ളിയുടെ ജ്യൂസ് തലയിൽ തേച്ചു പിടിപ്പിക്കുകയാണെങ്കിൽ മുടിയുടെ വളർച്ചയെ അത് സഹായിക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാൽ സവാള ജ്യൂസ് മാത്രമായി തലയിൽ തേച്ചിപ്പിടിപ്പിക്കുന്നതിനു പകരം അൽപ്പം വെളിച്ചെണ്ണ ചേർത്ത് തേച്ചു പിടിപ്പിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും ഉചിതം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുകയാണെങ്കിൽ മുടിയുടെ നഷ്ട്ടപെട്ട ആരോഗ്യം തിരിച്ചുകിട്ടാൻ തീർച്ചയായും സാധിക്കും.

മറ്റൊന്ന് ഗ്രീൻ ടി ആണ്. ഇന്നിപ്പോൾ പലരും ഗ്രീൻ ടീ ഒരു ശീലമാക്കി മാറ്റിയിട്ടുണ്ട്. പല ആരോഗ്യ പ്രശ്നങ്ങൾക്കും ഗ്രീൻ ടീ ഒരു ഉത്തമ മാറുന്നു തന്നെയാണ്. അതുപോലെ തന്നെയാണ് ഗ്രീൻ ടീ മുടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നത്. എങ്ങനെയാണെന്ന് വ്യക്തമാക്ക്കി നൽകാം. മുടികൊഴിച്ചലും താരനും തടയുന്നതിനായി ഗ്രീൻ ടീ ഉപയോഗിച്ചുള്ള പാക് ഉണ്ടാക്കി തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഗ്രീൻ ടീ വെളളം ഉപയോഗിച്ച് മുടി കഴുകുകയാണെങ്കിൽ മുടി പൊട്ടുന്നത് എന്നന്നേക്കുമായി തടയാൻ സാധിക്കും . ഇത്തരത്തിൽ മുടിയുടെ ആരോഗ്യം നിലനിർത്താൻ എന്തുകൊണ്ടും ഗ്രീൻ ടീയെ കൊണ്ട് സാധ്യമാകുന്നതാണ്.

മറ്റൊരു പ്രധാന ഉൽപനം എന്ന് പറയുന്നത് മുട്ടയാണ്. പ്രോടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട നമ്മുടെ മുടിക്ക് എന്തുകൊണ്ടും ഉപയോഗപ്രദമാണ് . മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും മുടിയുടെ ഉള്ള് കൂടാനും ഇത് നമ്മെ സഹായിക്കുന്നതാണ്. ഒരു മുട്ട ഒരു കപ്പ് പാൽ, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 2 ടേബിൾസ്പൂൺ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഒരു മാസ്ക് ഉണ്ടാക്കിയതിന് ശേഷം തലയിൽ 20 മിനിട്ടോളം തേച്ചുപിടിപ്പിക്കുക. ശേഷം ഷാമ്പു ഉപയോഗിച്ച് മുടി വൃത്തിയായി കഴുകുക. ഇത്തരത്തിൽ ആരോഗ്യപരമായ സംരക്ഷണം മുടിക്കി ഇടയ്ക്കിടെ നല്കുകയാണെകിൽ മുടിയുടെ ആരോഗ്യം നിലനിർത്താനും മുടി തഴച്ചു വളരാനും നമ്മെ സഹായിക്കുന്നതാണ്.