ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ചില പൊടികൈകൾ !

0

ചർമത്തെ എങ്ങനെയെല്ലാം ആണ് സംരക്ഷിക്കുക എന്ന തിരക്കിൽ ആണ് നമ്മളിൽ പലരും. ചിലർ പഴമയുടെ പൊടികൈകൾ തപ്പി അതിനു പിന്നാലെ പോകുകയും മറ്റു ചിലർ ചില എളുപ്പവഴികൾ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ പലർക്കും യാതൊരു ഫാ[ലവും ലഭിക്കുന്നില്ല എന്നതാണ് സത്യം. എന്നാൽ ജീവിത ശൈലിയിൽ മാറ്റം വരുത്തുകയാണെങ്കിൽ എക്കാലത്തും ആരോഗ്യവാനാണ് ആരോഗ്യമുള്ള ചർമത്തിന് ഉടമയാണ് ജീവിക്കാവുന്നതാണ്. വ്യായാമം നിത്യ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയാണ് എങ്കിൽ ആരോഗ്യം മാത്രമല്ല മെച്ചപ്പെടുന്നത് മറിച്ച് ആരോഗ്യമുള്ള ഒരു ചർമ്മം കൂടി നമുക്ക് ലഭിക്കുന്നുണ്ട്.

എല്ലാം വ്യായാമം ചർമ്മത്തിന് വളരെ നാലുള്ളതാണ് എന്ന സത്യം അറിയാത്തവർ തന്നെയാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ടു തന്നെയാണ് മറ്റു പലവഴികൾ പരിശോധിച്ചിട്ടും വ്യായാമം എന്ന ചിന്തയിലേക്ക് എത്താത്തതും. എന്നാൽ വ്യായാമം ചെയ്‌തിട്ടും യാതൊരു ഫലവും ലഭിക്കാത്ത ചിലർ ഉണ്ട് . അത് എന്തുകൊണ്ടെന്നാൽ ചർമ്മം പരിപാലിക്കുന്നതിൽ തേറ്റുകൾ സഭാവിക്കുബോൾ ആണ്. അതെ സമയം ശാരീരിക ക്ഷമതക്ക് പ്രാധാന്യം നൽകുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ചര്മത്തിന്റെ തിളക്കം നിലനിർത്താൻ ചില വഴികൾ ഉണ്ട്. കോസ്‌റ്റ്മോളജിസ്റ്റ് ഗീതിക മിത്തൽ ഗുപ്തയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ചില പൊടികൈകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വ്യായാമത്തിനു മുൻപും വ്യായാമം ചെയ്യുമ്പോഴും അതിനു ശേഷം അശ്രദ്ധ മൂല സംഭവിക്കുന്ന ചില അബദ്ധങ്ങൾ പരിഹരിച്ചാൽ തന്നെ ചർമ്മം എന്നും തിളക്കമുള്ളതാക്കി മട്ടൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന വ്യായാമത്തിനു മുൻപ് മുഖത്തെ മേക് അപ്പ് വൃത്തിയായി കഴുകി കളയുക എന്നതാണ്. എന്നാൽ അത് പോലെ തന്നെ വ്യായാമം ചെയുന്ന സമയത് ചുണ്ടും ചർമവും വരണ്ടുപോകാനും പാടുള്ളതല്ല. മറ്റൊന്ന് വ്യായാമം ചെയ്യണ്ട സമയത് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ മുഖത് സ്പർശിക്കാതിരിക്കുക എന്നതാണ്. എന്തുകൊണ്ടെന്ന് വ്യായാമം ചെന്ന സമയത് ഉണ്ടാകുന്ന അണുക്കൾ അടങ്ങിയ കൈ കൊണ്ട് മുഖത് സ്പർശിക്കുകയാണ് എങ്കിൽ മുഖക്കുരു ഉണ്ടാകുവാൻ ഇടയാക്കും. മൃദുലമായ തുണികൊണ്ടുമാത്രം മുഖത്ത് വ്യായാമ സമയത്ത് സ്പർശിക്കുക.

മറ്റൊന്ന് വ്യായാമം കഴിഞ്ഞാൽ ഉടൻ കുളിക്കുക എന്നതാണ്. ശരീര വൃത്തി ഉറപോപ്പുവരുത്തിയില്ല എങ്കിൽ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്ന അണുക്കൾ ശരീരത്തിൽ തന്നെ നില നിൽക്കുകയും ചർമത്തെ ദോഷകരമായി ബാധിക്കുകയും ചെയുന്നു. ഇത്തരത്തിൽ ഒരുപാടു ചെറിയ ചെറിയ തെറ്റുകൾ തിരുത്തി ശ്രദ്ധാപൂർവം മുന്നോട്ടുപോകുകയാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.