ഷാനുക്കയുടെ കാന്താരിയായി മേഘ്‌ന ! ഞെട്ടലോടെ ആരാധകർ !

0

ചന്ദനമഴ എന്ന പരമ്പരയിലൂടെ മലയാളി പരമ്പര പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അഭിനയിത്രിയാണ് മേഘ്‌ന. കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിച്ചതുകൊണ്ടു തന്നെ നിരവധി പുരസ്‌കാരങ്ങളും താരത്തിനെ തേടിയെത്തിയതുമാണ്. എന്നാൽ പിന്നീട് താരത്തിന്റെ വിവാഹത്തിന് ശേഷം പരമ്പരകളിൽ നിന്നും എല്ലാം തന്നെ മാറി നിൽക്കുന്ന മേഘ്‌നയെ ആണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. എന്നാൽ പിന്നീട് മലയാളി പ്രേക്ഷകർ അറിയുന്നത് താരത്തിന്റെ വിവാഹ മോചനം നടന്നു എന്നാണ്. ഏറെ ഞെട്ടലോടെയായിരുന്നു ആരാധകർ ആ വാർത്ത കേട്ടത്. തുടർന്ന് മൂന്നു വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആരാധകരുടെ പ്രിയപ്പെട്ട മേഘ്‌ന തിയറിച്ചെത്തുകയാണ്. മേഘ്‌ന തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്.

മറ്റൊന്ന് എടുത്തുപറയേണ്ടത് എന്തെന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ സ്നേഹിക്കുന്ന ഷാനവാസ് ഷാനുവും ആണ് പരമ്പരയിലെ നയിക്കാൻ . കളിക്കാൻ സ്വഭാവത്തിൽ ആണ് ഷാനു ഇത്തവണ ആരാധകർക്ക് മുൻപിൽ എത്തുന്നത്. എന്നാൽ അമൃത എന്ന കഥാപാത്രത്തിന്റെ നേരെ വിപരീതമായ കഥാപാത്രത്തിലൂടെയാണ് മേഘ്‌ന എത്തുന്നത്. ജ്യോതിർമയി എന്നാണ് പരമ്പരയിലെ മേഘ്‌നയുടെ പേരു. ഷാനുവിന്റെയും മേഘ്‌നയുടെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ . സീ കേരളത്തിൽ സംപ്രേഷണം ചെയുന്ന മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിൽ ആണ് ഇരുവരും ഒന്നിക്കുന്നത്.

അമൃതയിൽ നിന്നും വേറിട്ട് നിൽക്കുന്ന കഥാപാത്രമായതുകൊണ്ടു തന്നെ ആരാധകരും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. എന്തും തുറന്നു പറയുകയും കുസൃതി നിറഞ്ഞതുമായ സ്വഭാവമാണ് ജ്യോതിക്ക് . അതുകൊണ്ടുതന്നെ വേറിട്ട കഥാപാത്രം തനിക്കു ലഭിച്ചതിൽ ഏറെ സന്ധോഷിക്കുന്നുണ്ട് എന്നും മേഘ്‌ന വെളിപ്പെടുത്തി. അതെ സമയം പെൺകുട്ടികളുടെ പ്രിയപ്പെട്ട ഷാനുക്കയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിലും മേഘ്‌ന സന്ദോഷം പ്രകടിപ്പിക്കുകയുണ്ടായി. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ എത്തിയ ഷാനവാസിന് സീത എന്ന മെഗാ പാരമ്പരയിലൂടെയാണ് വലിയ രീതിയിൽ ഉള്ള ആരാധക പിൻബലം ലഭിച്ചത്. ഏറ്റവും കൂടുതൽ അക്കാലങ്ങളിൽ ചർച്ചയായ ഒരു വിഷയം കൂടിയായിരുന്നു അത്. ഏതായാലും തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ചു കാണുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.