Social Media

ഇനി ചോദ്യം ഇല്ല; അവസാനം ഉപ്പും മുളകിനെക്കുറിച്ച് വെളിപ്പെടുത്തി ബിജു സോപാനം

പ്രേക്ഷകര്‍ ഇത്ര കണ്ട് ഇഷ്ടപ്പെട്ട പരമ്പര വേറെ ഇല്ല. അത്രയ്ക്കും സ്വീകാര്യതയാണ് ഉപ്പും മുളകിന് ആരാധകര്‍ കൊടുത്തത്. തുടക്കം മുതല്‍ അവസാനം നിമിഷം വരെ പ്രേക്ഷകരുടെ കൈയ്യടി അതേപടി നേടാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

Download Plain Memes In Uppum Mulakum [Movie]

പരമ്പരയിലെ കേശുവും, മുടിയനും ,ശിവാനിയുമെല്ലാം നിമിഷന്നേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം തന്നെയാണ് എന്നതും ശ്രദ്ധിക്കപ്പെട്ട കാര്യം ആണ്. ഇതില്‍ നിന്നും ആരെയും മാറ്റിനിര്‍ത്തുന്നില്ല, ഒരേസമയം തന്നെ കഥാപാത്രങ്ങള്‍ ഒരുമിച്ച് ക്യാമറക്ക് മുന്നില്‍ എത്തും.

ഉപ്പും മുളകും അവസാനിച്ചപ്പോള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്ര സംങ്കടം ആയിരുന്നു പ്രേക്ഷകര്‍ക്ക്. കുറച്ചു നാള്‍ സ്‌ക്രീനില്‍ ഉണ്ടാവില്ല എന്ന് അറിയിച്ചാണ് പരമ്പര നിര്‍ത്തിയത്. എന്നാല്‍ അപ്പോഴും തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു പ്രേക്ഷകര്‍. ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഇന്ന് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഇനിയും പഴയതിനെക്കാള്‍ ശക്തിയാര്‍ജിച്ച് വരണം എന്ന് തന്നെയാണ് പ്രേക്ഷകരുടെ ആഗ്രഹവും.

Uppum Mulakum│Flowers│EP#1079 - YouTube

ഉപ്പും മുളകും അവസാനിച്ചപ്പോള്‍ , അത് കൃത്യമായി പറഞ്ഞു തരാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല, തിരിച്ച് വരും, വരില്ല ഇങ്ങനെയുള്ള വാക്കുകളാണ് അധിക പേരില്‍ നിന്നും ഉണ്ടായത്. ഇപ്പോള്‍ ഇതില്‍ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് ഉപ്പും മുളകിലെ കേന്ദ്രകഥാപാത്രം ബിജു സോപാനം. ഇനി പരമ്പര തിരിച്ച് വരില്ലെന്ന് താരം തീര്‍ത്ത് പറഞ്ഞിരിക്കുകയാണ്. താനും അടുത്ത മാസം തുടങ്ങും എന്ന് പ്രതീക്ഷിച്ച് ഇരുന്നെന്നും എന്നാല്‍ കുറെ മാസം കടന്നുപോയപ്പോഴാണ് അവസാനിച്ചെന്ന് മനസിലായതെന്നും നടന്‍ പറയുന്നു.

നായകന്‍ ബാലുവും സഹോദരന്‍ സുരേന്ദ്രനും തമ്മിലുളള ചേര്‍ച്ചയ്്ക്കു പിന്നില്‍  ഉളളത് കുടുംബ ബന്ധം; ഉപ്പും മുളകില്‍ പ്രേക്ഷകര്‍ക്കറിയാത്ത ...

അതേസമയം ഇതിലെ താരങ്ങളയെല്ലാം മിസ് ചെയ്യുന്നുണ്ടെന്നും എല്ലാവരും വിളിക്കാറുണ്ടെന്നും നടന്‍ പറഞ്ഞു. 5 വര്‍ഷമായി സ്‌ക്രീനിന് അകത്തും പുറത്തും കുടുംബത്തെ പോലെയാണ് ഇവര്‍ കഴിഞ്ഞത്. ഇത് പ്രേക്ഷകര്‍ക്ക് തന്നെ മനസിലായതാണ്. ശരിക്കും ജീവിക്കുക തന്നെയായിരുന്നു ഇതിലെ കഥാപാത്രങ്ങള്‍.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top