ശിവനോട് മിണ്ടാതെ വീര്‍പ്പുമുട്ടി അഞ്ജലി; തന്റെ സ്‌നേഹം എങ്ങനെ കാണിക്കണം എന്ന് അറിയാതെ ശിവനും

0

ശിവാഞ്ജലിയോടുള്ള ഇഷ്ടം കൂടി വരുമ്പോള്‍ തന്നെ സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറി കൊണ്ടിരിക്കുകയാണ്. ത്രില്ലടിപ്പിച്ച് കൊണ്ടാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ഇതുവരെ കാണാത്ത കഥയിലൂടെ സഞ്ചരിച്ച് കൊണ്ട് സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ ആരാധകരും സന്തോഷത്തോടെ പരമ്പരയെ സ്വീകരിക്കുകയായിരുന്നു. ഇന്ന് കേരളത്തില്‍ സാന്ത്വനം ഫാന്‍സ് ആണ് കൂടുതലും.

പാണ്ഡ്യന്‍ സ്റ്റോര്‍ എന്ന തമിഴ് പരമ്പര വന്‍ ഹിറ്റായതിന് പിന്നാലെയാണ് മലയാളത്തിലും സാന്ത്വനം ആരംഭിച്ചത്. ഹിറ്റ് സീരിയല്‍ വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് സാന്ത്വനം പ്രേക്ഷകരിലേക്ക് എത്തുന്നത്. വാനമ്പാടിയില്‍ ഉണ്ടായിരുന്ന ചിപ്പി ആണ് സാന്ത്വനത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്.

തികച്ചും വേറിട്ട രീതിയിലുള്ള സീരിയലിന്റെ കഥയാണ് ആരാധകരെ പിടിച്ച് നിര്‍ത്തുന്നത്. കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങള്‍ക്ക് യൂത്തിന്റെ ഇടയിലും നല്ല സ്വീകാര്യത ആണ് കിട്ടുന്നത്. സാന്ത്വനം എന്ന കുട്ടുകുടുംബവും അവിടെയുള്ള ഒത്തൊരുമയുമെല്ലാമാണ് സീരിയല്‍ പറയുന്നത്.

ഇതില്‍ ഇടക്കൊന്ന് ശിവനും അഞ്ജലിയും തെറ്റിയിരുന്നു. ഇവര്‍ സ്‌നേഹിച്ച് മനസിലാക്കി തുടങ്ങിയപ്പോള്‍ ആദ്യമായാണ് മിണ്ടാതിരിക്കുന്നത്. ഇത് ശരിക്കും അഞ്ജലിയെ വേദനിപ്പിച്ചിരുന്നു. അല്‍പ്പം ദേശ്യം കൂടുതലുള്ള കൂട്ടത്തിലാണ് ശിവന്‍. ഈ ദേശ്യം കഴിഞ്ഞ ദിവസം അഞ്ജലിയുടെ അമ്മയുടെ അടുത്താണ് കാണിച്ചത്. ഇതിന്റെ പേരിലാണ് ശിവന്‍ അഞ്ജലിയോട് ഒരു അകല്‍ച്ച കാണിച്ചത്. എന്നാല്‍ ഇതോടെ തന്നെ തങ്ങള്‍ക്ക് അധികം പിരിഞ്ഞിരിക്കാനും കഴിയില്ലെന്ന് ശിവന് മനസിലായി.

ഇതിനിടെ അപ്പുവും ഹരിയും ചില മനപ്പൊരുത്തക്കേടുകള്‍ തുടങ്ങി. സ്‌നേഹിച്ച് കല്യാണം കഴിച്ച ഇവര്‍ ഇനി ഇതുപോലെ മുന്നോട്ട് പോവുമോ എന്നാണ് ഇപ്പോഴത്തെ സംശയം. അപ്പുവിന് സ്വാന്തനം വീട്ടിലെ ചെറിയ തമാശ പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. കഴിഞ്ഞ ദിവസം ശ്രീദേവിയോടും അപ്പു ദേശ്യപ്പെട്ടിരുന്നു.