എന്നിൽ നിറയുന്ന ദൈവീക ചൈതന്യം, ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോകുന്നു – പുതിയ വിശേഷം പങ്കുവെച്ച് ശ്രേയ ഘോഷാൽ

0

മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ശ്രേയാ ഘോഷാൽ. ഒരുപക്ഷേ ഏതൊരു മലയാളിയെക്കാളും നന്നായി മലയാളം ഉച്ചരിക്കാൻ കഴിവുള്ള ഗായിക. അമ്പരപ്പിക്കുന്ന അക്ഷരസ്ഫുടതയും ഉച്ചാരണവും ആണ് ഈ താരത്തിന് എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും ഇവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നാല് നാഷണൽ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ താരം കൂടിയാണ് ഇവർ. സാരേഗാമാ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കുറച്ച് മാസങ്ങൾക്ക് മുൻപ് താൻ ഗർഭിണിയാണ് എന്ന സന്തോഷവാർത്ത താരം പങ്കുവെച്ചിരുന്നു. മലയാളികളുൾപ്പെടെ നിരവധി ആളുകളായിരുന്നു താരത്തിന് ആശംസകളുമായി എത്തിയത്. ഇപ്പോൾ പുതിയ ഒരു വിശേഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം. നിറവയറുമായി നിൽക്കുന്ന ചിത്രമാണ് ശ്രേയ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഫേസ്ബുക്കിലും ആണ് താരം ഈ ചിത്രം പങ്കു വെച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറൽ ആയി മാറുകയും ചെയ്തു.

“എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോകുന്നു. ദൈവത്തിൻറെ അത്ഭുത ചൈതന്യം എന്നിൽ നിറയുന്നത് ഞാൻ അനുഭവിക്കുന്നു” – ഇതായിരുന്നു ചിത്രത്തിനു താരം പങ്കുവെച്ച ക്യാപ്ഷൻ. അതീവ സുന്ദരി ആയിട്ടാണ് കാര്യം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അമ്മയാകാൻ പോകുന്ന എല്ലാ സന്തോഷവും താരത്തിൻറെ മുഖത്ത് പ്രകടമായി കാണുന്നുണ്ട് എന്നാണ് ആരാധകർ കമൻറുകളിൽ അഭിപ്രായപ്പെടുന്നത്. മലയാളികളുൾപ്പെടെ നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി ഇപ്പോൾ രംഗത്ത് എത്തുന്നത്.

ഒരു ബംഗാളി കുടുംബത്തിലായിരുന്നു താരം ജനിച്ചത്. നാലാം വയസ്സു മുതൽ താരം സംഗീതം പഠിക്കുന്നുണ്ട്. ആറാം വയസ്സുമുതൽ ക്ലാസിക്കൽ സംഗീതവും അഭ്യസിച്ചിട്ടുണ്ട്. പതിനാറാം വയസ്സിലായിരുന്നു റിയാലിറ്റി ഷോയിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്. അധികം വൈകാതെ തന്നെ താരം സിനിമയിലും എത്തി. ബിഗ് ബി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിൽ അരങ്ങേറിയത്. ചിത്രത്തിലെ വിടപറയുകയാണോ എന്ന ഗാനം ആലപിച്ചത് ശ്രേയാഘോഷാൽ ആയിരുന്നു. പിന്നീട് അധികം വൈകാതെ തന്നെ മലയാളത്തിലേയും തിരക്കുള്ള ഗായികമാരിൽ ഒരാളായി താരം മാറി. ഷൈലാദിത്യ മുഖോപാധ്യായ ആണ് താരത്തിൻ്റെ ഭർത്താവ്.