വിവാഹത്തെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകളെ കുറിച്ച് വെളിപ്പെടുത്തി തെസ്നി !

0

മലയാള സിനിമയിൽ കഴിഞ്ഞ ഒരുപാട് വർഷകാലം ഹാസ്യ നടിയായി മലയാളികളുടെ പ്രിയം നേടിയെടുത്ത അഭിനയിത്രിയാണ് തെസ്നി ഖാൻ. എന്നാൽ തെസ്നി ഖാൻ തന്റെ ജീവിതത്തിലെ വലിയ ഒരു തെറ്റിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തന്റെ വിവാഹത്തെയും തുടർന്നുള്ള വിവാഹ ജീവിതത്തെയും കുറിച്ചായിരിക്കുന്നു തെസ്നി ഖാൻ വെളിപ്പെടുത്തിയിരുന്നത്. ഗായകൻ എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് തെസ്‌നി ഖാൻ തന്റെ ജീവിതത്തിൽ നടക്കാൻ പാടില്ലായിരുന്ന തെറ്റിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

15 വര്ഷങ്ങള്ക്കു മുൻപ് വിവാഹം നടന്നിരുന്നു എന്നും ശേഷം രണ്ടുമാസം മാതരം നീണ്ടു നിന്ന ഒരു ദാമ്പത്യം ആയിരുന്നു അത് എന്നുമാണ് തെസ്നി ഖാൻ പറഞ്ഞിരുന്നത്. ഭർത്യവിൽ നിന്നും ഒരു ഭാര്യ ആഗ്രഹിക്കുന്ന സംരക്ഷണവും സുരക്ഷിതത്വവും സ്നേഹവും കരുതലും ഒന്നും അയാളിൽ നിന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നും ഞാൻ എന്ത് വേണമെങ്കിലും ആയിക്കോട്ടെ എന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റം എന്നും തെസ്നി ഖാൻ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം സന്തോഷപരമായ ഒരു കുടുംബ ജീവിതമായിരുന്നു താൻ ആഗ്രഹിച്ചത് എന്നും അത് തനിക്ക് ലഭിച്ചില്ല എന്നും തെസ്നി ഖാൻ പറയുകയുണ്ടായി.

അതെ സമയം കുട്ടികാലത്തെ തന്റെ പ്രണയത്തെ കുറിച്ചും തെസ്നി ഖാൻ വെളിപ്പെടുത്തുകയുണ്ടായി. 8 ആം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു തനിക്ക് ആദ്യമായി പ്രണയലേഖനം കിട്ടിയത് എന്നും അത് കൂട്ടുകാരികളും ഒത്തു വായിക്കുകയും ചെയ്‌തു എന്നുമെല്ലാം തെസ്നി ഖാൻ എം ജി ശ്രീകുമാറിനോട് പറയുകയുണ്ടായി. എന്തായലും ജീവിതത്തിൽ ഇനി ഒരു പങ്കാളി ഉണ്ടാകുമോ എന്ന ചോത്യത്തിനു ഇല്ല എന്ന ഉത്തരം ആണ് തെസ്നി ഖാൻ നൽകിയിരിക്കുന്നത്. അമ്മയെ നല്ലരീതിയിൽ നോക്കണം , അച്ഛൻ ഉള്ളകാലത്തോളം അച്ഛനെ നന്നായി തന്നെ നോക്കി , ഒരു ഫ്ലാറ്റ് എടുക്കാൻ ആയിരുന്നു ആഗ്രഹം അതും സാധിച്ചു. ഇനി വേറെ മോഹങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് തെസ്നി ഖാൻ പറയുന്നത്.