ലാലിസം മ്യൂസിക്കൽ ബാൻഡിന് ശേഷം പുതിയ ഡ്രസ്സിംഗ് ബ്രാൻഡും ആയി ലാലേട്ടൻ? ആകാംക്ഷയോടെ ആരാധകർ.

0

ഇന്ത്യൻ വിപണിയിലും തൻറെതായ ആധിപത്യത്തിന് സൂചന നൽകി മലയാളികളുടെ സ്വന്തം ലാലേട്ടൻ.’എം എൽ’എന്ന ചുരുക്കപ്പേരിലാണ് പുതിയ ബ്രാൻഡ് എന്നാണ് സൂചന. ഈ പേരിന് ഒരു വിശദീകരണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഈ പേര് കുറച്ചു നാളുകളായി സോഷ്യൽമീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ചാവിഷയമായിരുന്നു.

നിരവധി ബ്രാൻഡുകളുടെ അംബാസഡറായ മോഹൻലാൽ സ്വന്തം പേരിൽ ബ്രാൻഡും ആയി എത്തുന്നു എന്നതായിരുന്നു ആരാധകരുടെ സംശയം. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച പാചക വീഡിയോയിൽ ധരിച്ച് ടീഷർട്ടും ഈ പേരിലുള്ള ബ്രാൻഡ് ആയിരുന്നു . അങ്ങനെ എം എൽ ടീഷർട്ട് സമൂഹമാധ്യമ ലോകത്തും വലിയ ചർച്ചാവിഷയമായി. ലോകത്തെ പ്രമുഖ ബ്രാൻഡ് ആണ് എം എൽ അതുകൊണ്ടുതന്നെ ഇതേ ബ്രാൻഡ് ലാലേട്ടൻ പുതിയ ബ്രാൻഡ് ഇറക്കുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

എന്നാൽ ഇപ്പോൾ ആ സംശയത്തിന് ആക്കംകൂട്ടി പ്രമുഖ വ്യവസായിയും മോഹൻലാലിൻറെ സുഹൃത്തുമായ സമീർ ഹംസയും രംഗത്തെത്തിയിരിക്കുകയാണ്. സമീർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് മലയാളക്കരയെ ആവേശത്തിൽ ആക്കിയത്. എം എൽ ടീഷർട്ട് അണിഞ്ഞ് ലാലേട്ടൻ നിൽക്കുന്ന ഫോട്ടോയാണ് സമീർ പങ്കുവെച്ചത്. ഇത് ഒരു കച്ചവടത്തിലെ തുടക്കമാണ് എന്നും സൂചനയുണ്ട്.

ബോളിവുഡിൽ പല നടന്മാർക്കും തൻറതായ ബ്രാൻഡുകൾ ഉണ്ട്. എച്ച് ആർ എക്സ് എന്ന ബ്രാൻഡ് സ്വന്തമായി തുടങ്ങിയതാണ് ഹൃതിക്റോഷൻ. സൽമാൻ ഖാൻ, വിരാട് കോലി എന്നിവരും സ്വന്തമായി ബ്രാൻഡ് തുടങ്ങിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഈ ഒരു സംരംഭം ഇതാദ്യമായാണ്.