മൂക്ക് കുത്തുന്നതിൽ ചിലതൊക്കെ ഒളിച്ചിരിപ്പുണ്ട് ! എന്തെന്നറിഞ്ഞില്ലെങ്കിൽ പണികിട്ടും തീർച്ച !

0

സ്ത്രീകൾ ഒരുപാട് ആഗ്രഹിച്ചും ഇഷ്ട്ടപെട്ടും ചെയുന്ന ഒരു പ്രവർത്തിയാണ് മൂക്ക് കുത്തുന്നത്. പുരാതനകാലം മുതൽ തന്നെ ഇന്ത്യയിൽ മാത്രമല്ല പുറത്തുള്ള സ്ത്രീകളും അത്തരത്തിൽ മൂക്ക് കുത്താറുള്ളതാണ്. എന്നാൽ ഇന്നിപ്പോൾ അധികവും മൂക്കു കുത്തുന്നത് മൂക്കുത്തിയുടെ പിന്നിൽ ഒളിച്ചിരിക്കുന്ന സത്യങ്ങൾ അറിയാതെയാണ്. എന്നാൽ അത്രത്തിൽ ഒന്നും അറിയാതെ മൂക്ക് പകുത്തുന്നവർക്ക് ചിലപ്പോൾ ഒക്കെ പണികിട്ടാറുണ്ട്. ആദ്യം ശ്രദ്ധിക്കേണ്ടതും ഇപ്പോൾ ആരും ശ്രദ്ധിക്കാത്തതുമായ പ്രധാന കാര്യം എന്തെന്നാൽ മൂക് ഏത് ഭാഗത്തു കുത്തും എന്നതാണ് . ഇടതുവശത്തു കുത്തുന്നവരും വലതുവശത്തു കുത്തുന്നവരും ഇരു വശത്തും കുത്തുന്നവരും ഉണ്ട് എന്നാൽ ഇതിനു പിന്നിൽ ഒളിച്ചിരിക്കുന്ന ഐതീഹ്യം ആർക്കും തന്നെ അറിയില്ല.

ഉചിതമായ വശം ഏതെന്നൽ അത് ഇടതുവശം ആണ്. പണ്ടുകാലങ്ങളിൽ ഉള്ള സ്ത്രീകൾ അധികവും ഇടതു വശത്തു തന്നെയാണ് മൂക്ക് കുത്താറുള്ളത്. വെള്ളി സ്വർണ്ണം എന്നി മൂക്കുത്തികൾ ധരിക്കുന്നതാണ് ഉചിതം . അതും ഏറ്റവും നല്ലതു സ്വർണം ധരിക്കുന്നതാണ്. അധികവും സ്വർണം ധരിക്കുന്നതാണ് ഉചിതം എന്നു പറയുന്നതിന്റെ പ്രധാന കാരണം ശുഭ ഗ്രഹങ്ങൾ ആയ വ്യാഴം രവി ചൊവ്വ എന്നിവയുടെ സ്വാധീനം സ്വർണത്തിൽ ഉണ്ട് എന്നതിൽ ആണ്. അതുകൊണ്ടു തന്നെ സ്വർണ മൂക്കുത്തി ധരിക്കുന്നതിലൂടെ ശരീരത്തിന് വളരെ ഏറെ അനുകൂല ഫലങ്ങൾ ലഭിക്കുന്നു.

എന്നാൽ അതെ സമയം വജ്ര മൂക്കുത്തി ധരിക്കുന്നവർ ആണ് ഇന്ന് ധാരാളമായും ഉള്ളത്. എന്നാൽ വജ്ര മൂക്കുത്തി ധരിക്കുക എന്നത് എല്ലാവരിലും അനുകൂലമായ ഒന്നല്ല. ജാതകപ്രകാരം നോക്കുകയാണെങ്കിൽ ശുക്രൻ അനീഷ്ഠ സ്ഥാനങ്ങൾകിൽ നിൽക്കുന്നവർക്ക് വജ്ര മൂക്കുത്തി ദോഷം ചെയ്യും എന്നാൽ ശുക്രൻ അനുകൂല സ്ഥാനത് നിൽക്കുന്നവർക്കും ശുക്രന്റെ രാശിയിൽ ജനിച്ചവർക്കും വജ്ര മൂക്കുത്തികൾ സത്ഫലങ്ങൾ നൽകും എന്നാണ് പറയപ്പെടുന്നത്.

അതെ സമയം സ്ത്രീ ശരീര ഘടനയനുസരിച്ചു , സ്ത്രീകൾ ഇടതു വശത്തു മൂക്കുകുത്തുകയാണെങ്കിൽ ഇടതു മൂക്കിന്റെ വശത്തുള്ള നാസാദ്വാരത്തിനോടനുബന്ധിച്ച് നാഢികളുടെ സ്വാധീനം മൂലം വയറും ഗർഭ പാത്രവും കൂടുതൽ കരുത്താർജിക്കുകയും അതിലൂടെ ആർത്തവ വേദനയും പ്രസവ വേദനയും കുറയുമെന്നും ആയുർവ്വേദത്തിൽ പറയപ്പെടുന്നു. അതല്ല ഇനി മോക്ക് കുത്തുന്നത് വലതു വശത്തു ആണ് എങ്കിൽ അതിൽ നിന്നും സ്ത്രീ ശരീരത്തിനോ മറ്റു ഐതീഹ്യ പ്രകാരമുള്ള നേട്ടങ്ങളോ ഒന്നും തന്നെ ലഭിക്കുകയില്ല. ഫാഷന് വേണ്ടി മാത്രം ധരിക്കുന്നു എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളു. അതുകൊണ്ട് മൂക്ക് കുത്തുമ്പോൾ ഇതുപോലുള്ള ചില ഐതീഹ്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.