അലർജി ഈസിയായി സുഖപ്പെടുത്താം. ഈ വീഡിയോ കണ്ടു നോക്കൂ. വളരെ മികച്ച ഇൻഫർമേഷൻ

0

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന രോഗമാണ് അലർജി. പലർക്കും പലതരത്തിലുള്ള അലർജികൾ ആണ് ഉണ്ടാവാറുള്ളത്. ചിലർക്ക് കണ്ണിനെ ബാധിക്കുന്ന അലർജി, ചിലർക്ക് ശ്വാസകോശത്തെ ബാധിക്കുന്ന അലർജി, ചിലർക്ക് തൊലിയെ ബാധിക്കുന്ന അലർജി എന്നിങ്ങനെ നിരവധി അലർജികൾ ഉണ്ട്. ചെറുപ്പം മുതലേ അലർജി കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന പലരും നമ്മുടെ സമൂഹത്തിൽ ഉണ്ട്. വിട്ടുമാറാത്ത ചുമ, ചൊറിച്ചിൽ, ശ്വാസംമുട്ട്, വലിവ്, കണ്ണ് ചുവപ്പ് എന്നിവയാണ് അലർജിയുടെ ലക്ഷണങ്ങൾ.

നമ്മുടെ സമൂഹത്തിൽ 20 മുതൽ 30 ശതമാനം പേർ അലർജിയുടെ അസ്വസ്ഥതകൾ അനുഭവിക്കുന്നു. പലർക്കും പല രീതിയിലാണ് അലർജി അനുഭവപ്പെടുന്നത്. വിവിധ പദാർത്ഥങ്ങളിലൂടെയും പ്രോട്ടീനുകളുടെയും അലർജി ശരീരത്തിൽ വരാം. ഈ പദാർത്ഥങ്ങൾക്കെതിരെ ശരീരം കാണിക്കുന്ന അമിത പ്രതിരോധമാണ് അലർജി. ചിലർക്ക് ചില മരുന്നുകൾ അലർജി ആവാം ചിലരുടെ കാര്യത്തിൽ സോപ്പും മറ്റു വസ്ത്രങ്ങളും അലർജി ആവാൻ സാധ്യതയുണ്ട്.

ശരീരത്തിൻറെ വിവിധ ഭാഗങ്ങളെ അലർജി ബാധിക്കാൻ സാധ്യതയുണ്ട്. കണ്ണിന് ബാധിക്കുന്ന ചുവപ്പ് ചൊറിച്ചിൽ എന്നിവ അലർജി കാരണം വന്നേക്കാം. തൊലിപ്പുറത്ത് കാണുന്ന ചൊറിയും അലർജി കാരണം വരാം. കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. മുട്ടയും പാലും കഴിക്കുന്ന ചില കുട്ടികൾക്ക് ഇത് കാണപ്പെടുന്നു. ചില ഭക്ഷണങ്ങൾ കഴിച്ചാൽ നമുക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അലർജി കാരണമാണ്. ആസ്മ ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം അലർജിയാണ്. ശ്വാസകോശത്തിൽ നീർക്കെട്ട് വരുന്നതാണ് അലർജിക്ക് കാരണം. അലർജിയെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കാണാം.