പുത്തൻ ലുക്കിൽ എത്തി മഞ്ജു ! ചിത്രങ്ങൾ വൈറൽ !

0

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടി മഞ്ജു വാര്യരുടെ പുത്തൻ മേക് ഓവർ ചിത്രങ്ങൾ ആണ്. വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ആണ് താരം മലയാള സിനിമ ലോകത്ത് സജീവമായത്. എന്നാൽ പുതു തലമുറയിലേ നായികമാരെ പിന്തളിയാണ് മഞ്ജു വാര്യർ വീണ്ടും ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയത്. അതുപോലെ തന്നെ താരം തന്റെ മേക് ഓവറിലും എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. അതെല്ലാം തന്നെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്യുമായിരുന്നു.എന്തായാലും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് താരം തന്നെ പുറത്തുവിട്ട താരത്തിന്റെ പുത്തൻ ലുക്ക് ആണ്.

വെള്ള ഷർട്ടും കറുത്ത ഷോർട് മിടിയിലും ആയിരുന്നു താരം ആരാധകർക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചതുർമുഖം എന്ന സിനിമയുടെ റിലീസുമായി ബന്ധപെട്ടു നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു താരം വേറിട്ട ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യർ ലീഡ് റോളിൽ എത്തുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും സലിൽ വി യും ചേർന്നാണ് സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഹൊറർ ചിത്രങ്ങൾ എന്നും സ്വീകരിക്കുന്ന മലയാളികൾ ഈ ചിത്രവും സ്വീകരിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഹൊറർ ചിത്രങ്ങൾ മലയാളത്തിൽ ഒരുപാട് ഉണ്ട് എങ്കിലും ടെക്‌നോ ഹൊറർ ചിത്രങ്ങളിൽ ഉൾപ്പെടുന്ന ഈ സിനിമ മലയാളികൾക്ക് ഒരു പുത്തൻ അനുഭവം തന്നെ ആയിരിക്കും എന്നത് നിസംശയം പറയാൻ സാധിക്കും. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ ചിത്രമായതുകൊണ്ടു തന്നെ കഥയിലും അവതരണത്തിലും എല്ലാം ചതുർമുഖം മറ്റു ഹൊറർ ചിത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതും മലയാളികൾക്ക് പുത്തൻ അനുഭവം പകർന്നു നൽകുന്നതുമാണ്. ഈ ചിത്രത്രവുമായി ബന്ധപെട്ടു നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് മഞ്ജു വാര്യർ പുത്തൻ മേക് ഓവറിൽ എത്തിയത്. എന്തായാലും എന്തായാലും താരത്തിന്റെ പുത്തൻ മേക് ഓവർ ചിത്രങ്ങൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.