ശരണ്യയുടെ നില വീണ്ടും ഗുരുതരം ! വിശദീകരണവുമായി സീമ !

0

മലയാള സിനിമ പ്രേക്ഷകർക്കും പരമ്പര പ്രേക്ഷകർക്കും ഒരു പോലെ അറിഞ്ഞിരുന്ന അഭിനയിത്രിയാണ് ശരണ്യ. അർബുദം എന്ന വില്ലൻ ശരണ്യയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടു ഒരുപാടു കാലമായി. എന്നാൽ അതിൽ നിന്നുമെല്ലാം തരണം ചെയ്യാനും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്താനും ശരണ്യക്ക് സാധിച്ചിരുന്നു. തുടർന്നും റിയാലിറ്റി ഷോയിലൂടെ തന്റെ ഭർത്താവിനൊപ്പം ശരണ്യ എത്തി. എന്നാൽ വിധി വീണ്ടും വില്ലൻ ആയി എത്തിയ അവസരമായിരുന്നു പിന്നീട് കാണാൻ സാധിച്ചത്.

ഒരു ഇടവേളയ്ക്കു ശേഷം ശരണ്യ കണ്ട ആരാധകർ ചോദിച്ചത് ഇത് ശരണ്യ തന്നെ ആണോ എന്നായിരുന്നു. രോഗം അപ്പോഴേക്കും ശരണ്യയെ വല്ലാതെ കടന്നാക്രമിച്ചിരുന്നു. എന്നാൽ അതിൽ നിന്നും തരണം ചെയുകയും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരെ അറിയിക്കുകയും ചെയ്‌തിരുന്ന ശരണ്യ ഇപ്പോൾ വീണ്ടും ആശുപത്രിയിൽ ആണ്. ശരണ്യക്ക് എന്നും താങ്ങും തണലുമായി നിന്ന സീമ ജി നായർ തന്നെ ആണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന സങ്കടകരമായ വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഒഴിഞ്ഞു പോയി എന്ന് വിചാരിച്ചിരുന്ന ട്യൂമർ ആണ് ഇപ്പോൾ വീണ്ടും തലപൊക്കിയിരിക്കുന്നത്.

എന്നാൽ വിവരം നേരത്തെ വീട്ടുക്കാർ അറിഞ്ഞിരുന്നു എങ്കിലും സ്ഥിതി വഷളാകും എന്ന് ആരും ചിന്തിച്ചിരുന്നില്ല . രണ്ടു മാസങ്ങൾക്ക് മുൻപ് ശരണ്യയുടെ ‘അമ്മ തന്നെ ട്യൂമർ ശരണ്യയിൽ വീണ്ടും ഉയർത്തെണീക്കാൻ ശ്രമിക്കുന്നുണ്ട് എന്ന വാർത്ത പുറം ലോകത്തെ അറിയിച്ചിരുന്നു. എന്തായാലും അന്ന് മുതൽ ആരാധകരും പ്രാർത്ഥനയിൽ ആയിരുന്നു. ഇപ്പോൾ; സീമ ജി നായർ പറഞ്ഞിരിക്കുന്നതും പ്രാർത്ഥനകൊണ്ട് ഫലം ലഭിച്ചു എന്നാണ്. കഴിഞ്ഞ ടോയ്‌വസം നടന്ന മേജർ ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി എന്നും ശരണ്യ ഇപ്പോൾ ഉറങ്ങുകയാണ് എന്നും സീമ ജെ നായർ തന്റെ യൂട്യൂബ് ചാനൽ വഴി അറിയിച്ചു. എന്തായാലും ആരാധകർ ഇപ്പോൾ പ്രാർത്ഥനയിൽ ആണ് . തങ്ങളുടെ പ്രിയ തയാറത്തിനെ തിരിച്ചു കിട്ടുന്നതിനായി.