ഹാർട്ട് ബ്ലോക്ക് മരുന്നിലൂടെ പൂർണ്ണമായും മാറുമോ? വളരെ മികച്ച ഇൻഫർമേഷൻ

0

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം നമുക്ക് വരാവുന്ന രോഗമാണ് ഹാർട്ടറ്റാക്ക്. ഹൃദയസംബന്ധമായ വേദനയാണ് ഹാർട്ട് അറ്റാക്ക്. പല കാരണങ്ങൾകൊണ്ടും നിങ്ങൾ ഒരു ഹൃദ്രോഗി ആവാൻ സാധ്യതയുണ്ട്. ചിട്ടയായ ജീവിതശൈലി ഉണ്ടെങ്കിൽ ഹൃദ്രോഗം പോലുള്ള ജീവിതശൈലി രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം.

ശരീരത്തിലേക്ക് ബ്ലഡ് സർക്കുലേഷൻ ആണ് ഹൃദയത്തിൻറെ ജോലി. ഹൃദയത്തിന് ഉണ്ടാവുന്ന ചെറിയ കേടുപാടുകൾ പോലും നമ്മുടെ ശരീരത്തിന് ഭീഷണിയാവുന്നു. ശരീരത്തിലേക്ക് രക്തം എത്തിക്കുന്നത് ഹൃദയത്തിലെ മൂന്ന് ചെറിയ ധമനികൾ വഴിയാണ്. രക്തം പമ്പ് ചെയ്യുന്ന ഭാഗം കേടു വരുന്നതോടെ അത് ഹൃദയാഘാതത്തിനുലേക്ക് നയിക്കുന്നു.

രക്തത്തിലെ അമിതമായ കൊഴുപ്പ് ഈ പ്രക്രിയയ്ക്ക് ബ്ലോക്ക് വരുത്തുന്നു. പതിയെ ഇത് അറ്റാക്ക് ലേക്ക് വഴിമാറുന്നു. ജീവിതശൈലി കാരണമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. ചിട്ടയായ ഭക്ഷണക്രമം ഉണ്ടെങ്കിൽ ഒരു പരിധിവരെ ശരീരത്തിലെ കൊഴുപ്പിനെ നമുക്ക് കുറയ്ക്കാൻ സാധിക്കും. ആൻജിയോഗ്രാം ചെയ്താൽ അറിയാം നമ്മുടെ ഹൃദയത്തിൽ എത്രത്തോളം ബ്ലോക്ക് ഉണ്ടെന്ന്. ഇതിൽ 90% ആളുകൾക്കും ഫലവത്തായി മരുന്നിലൂടെ തന്നെ ചികിത്സ തേടാം.

പുകവലിയും ഹൃദയാഘാതത്തിലേക്ക് നമ്മളെ നയിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർക്കും ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട്. രക്തത്തിൽ കൊളസ്ട്രോൾ അളവ് കൂടുമ്പോൾ അത് ഹൃദയാഘാതത്തിന് കാരണമാവുന്നു. അമിതവണ്ണവും ഹൃദയാഘാതത്തിനുള്ള വലിയൊരു കാരണമാണ്. ചിട്ടയായി വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് ഇതു മറികടക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.