Social Media

വിലമതിയ്ക്കാനാകാത്ത നിമിഷം പങ്കുവെച്ച് സുപ്രിയ !

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തേയ്ക്ക് എത്തിയ താരം ഇന്ന് സിനിമ മേഖലയിൽ കൈവെയ്ക്കാത്ത വിഭാഗം ഉണ്ടാകില്ല. അഭിനേതാവ്, ഗായകൻ, ഡയറക്ടർ എന്ന് തുടങ്ങി മലയാള സിനിമയിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ വലിയ വിജയമായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ചിത്രമായ എമ്പുരാനുമായി വരാൻ തീരുമാനിച്ചിരിയ്ക്കുകയാണ് താരം. പൃഥ്വിയുടെ ഭാര്യയാണ് സുപ്രിയ മേനോൻ. ജേർണലിസ്റ്റ് കൂടിയായ സുപ്രിയ സമൂഹമാധ്യമണങ്ങളിലും സജീവമാണ്. അത്തരത്തിൽ സുപ്രിയ ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയി മാറിയിരിയ്ക്കുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെച്ചിരിയ്ക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചത് ഇപ്രകാരമായിരുന്നു. ” വിലമതിയ്ക്കാനാകാത്ത സെൽഫി “. വളരെയധികം മൂല്യമുള്ള ഒരു ചിത്രമായാണ് സുപ്രിയ ഈ ചിത്രത്തെ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്.

മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പൂജയ്ക്കിടയിൽ സുപ്രിയ പകർത്തിയതാണ് സെൽഫി. നിരവധി താരങ്ങളും സംവിധായകരും നിർമ്മാതാക്കളുമാണ് ബറോസിന്റെ പൂജയിൽ പങ്കെടുത്തത്. മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭം ആയതിനാൽ തന്നെ വലിയ കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം. ബിഗ് ബജറ്റ് ചിത്രമായ ബറോസ് ആശിവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിയ്ക്കുന്നത്. ത്രിമാന ചിത്രമായ ബറോസ് ഗോവ, പോർച്ചുഗൽ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്. വിദേശ അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മോഹൻലാലാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്തായാലും ബറോസിന്റെ പൂജ ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ച ചിത്രങ്ങളും എല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

The Latest

To Top