ഗപ്പിയിലെ ആമിന തന്നാണോ ഇത് ? ആളാകെ മാറിപ്പോയി !

0

ബാലതാരമായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് നന്ദന വർമ്മ. ഗപ്പി എന്ന ടോവിനോ ചിത്രത്തിലെ സുന്ദരിക്കുട്ടിയായ ആമിനയെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. കാരണം വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിൽ ആമിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദനയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ പിന്നീട് നിരവധി ചിത്രങ്ങളിൽ നന്ദനയ്ക്ക് അവസരം ലഭിയ്ക്കുകയും ചെയ്തു. രാജാവുക്ക് ചെക്ക് എന്ന ചിത്രത്തിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു.

ഇന്നിപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്നത് നന്ദനയുടെ ഒരു ചിത്രമാണ്. ചെറു പ്രായത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാൻ സാധിച്ച നന്ദനയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി മാറിക്കഴിഞ്ഞിരിയ്ക്കുകയാണ്. ബ്ലാക്ക് ആൻഡ് റെഡ് കോമ്പിനേഷനിലുള്ള വസ്ത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ബോൾഡ് ആൻഡ് സിമ്പിൾ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതോടെ നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരന്തരം ചിത്രങ്ങളും വിഡിയോകളുമായി ആരാധകരുടെ അടുത്തേയ്ക്ക് എത്താറുണ്ട്. പലപ്പോഴും ഈ ചിത്രങ്ങളും വിഡിയോകളുമെല്ലാം വൈറൽ ആയി മാറാറുമുണ്ട്.

സമൂഹമാധ്യമങ്ങളിൽ താൻ പങ്കുവേവിക്കുന്ന ചിത്രത്തിന് താഴെയായി വരുന്ന അശ്ളീല കമന്റുകൾക്ക് ചുട്ട മറുപടി നൽകുവാനും നന്ദന മടിയ്ക്കാറില്ല. അതുകൊണ്ട് തന്നെ നന്ദനയുടെ കമന്റ് ബോക്സിൽ എന്തെങ്കിലും കുറിയ്ക്കാൻ എത്തുന്നവർ ഒന്ന് കൂടി ഒന്ന് ചിന്തിച്ചതിനു ശേഷം മാത്രമേ അത്തരത്തിൽ ചെയ്യുകയുള്ളൂ. ഇന്നിപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നു നാധനയുടെ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. കാരണം, ചെറിയ കുട്ടയിൽ നിന്നും നന്ദൻ വലിയ ഒരു പെൺകുട്ടിയായാണ് ചിത്രത്തിൽ തോന്നുന്നത്. അതുകൊണ്ട് തന്നെ ഇത് നന്ദന തന്നെയാണോ എന്ന സംശയവും ആരാധകർക്കുണ്ട്.