എന്താണ് ബറോസ് ? ലാലേട്ടന്റെ ആദ്യ സംവിധാന സംരംഭത്തിന് തുടക്കം കുറിച്ചു ! ആശംസയുമായി മലയാള സിനിമാലോകം ഒന്നടങ്കം !

0

മലയാളികളുടെ പ്രിയനടനും നടന്ന വിസ്മയവുമായി മോഹൻലാൽ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. അഭിനേതാവ്, ഗായകൻ,നിർമ്മാതാവ് തുടങ്ങിയ മേഖലകൾക്കെല്ലാം പുറമെ ഇപ്പോൾ സംവിധായകനായാണ് താരം രംഗപ്രവേശനം ചെയ്തിരിയ്ക്കുന്നത്. ലാലേട്ടന്റെ ബറോസ് ആരംഭിയ്ക്കുവാൻ പോകുകയാണ്. സിനിമ മേഖലയിലുള്ള മിക്ക താരങ്ങളും ലാലേട്ടനും ബറോസിനും ആശംസയുമായി എത്തിയിട്ടുണ്ട്. പ്രിയദർശൻ തുടങ്ങി സംവിധായകരും, സുരേഷ് ഉൾപ്പടെയുള്ള നിർമ്മാതാക്കളും, മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങളും മോഹൻലാലിനും ബറോസിനുമായി ആശംസയുമായി എത്തിയിരിയ്ക്കുന്നത്. 3D ചിത്രം കൂട്ടിയാണ് ബറോസ്. ബറോസിന്റെ പൂജ ഇന്ന് കാക്കനാട് നവോദയ സ്റ്റുഡിയോയിൽ വെച്ച് നടന്നു.

മലയാള സിനിമാലോകത്തെ മിക്ക താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനിടയിലുള്ള താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിയ്ക്കുകയാണ്. മമ്മൂക്കയുടെയും, ലാലേട്ടന്റെയും ഒപ്പമുള്ള ചിത്രങ്ങളും മറ്റുമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ മലയാളികൾക്ക് സമ്മാനിച്ച ജിജോ പുന്നൂസാണ് ബറോസിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. പ്രതാപ് പോത്തൻ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾക്ക് പുറമെ നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്കിറങ്ങുന്ന ചിത്രമായതിനാൽ തന്നെ ബറോസിനെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയും കൂടുതലാണ്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന സിനിമ സമ്മാനിയ്ക്കുന്ന ദൃശ്യ വിസ്മയത്തിനായാണ് ആരാധകരും സിനിമാലോകവും ഒന്നടങ്കം കാത്തിരിയ്ക്കുന്നത്. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിയ്ക്കുന്നത്. ത്രിമാന ദൃശ്യ വിസ്മയം ഒരുക്കുന്ന ബറോസ് ഗാമയുടെ നീതി കാക്കുന്ന രക്ഷാധികാരിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ബറോസായി എത്തുന്നത് മോഹൻലാൽ തന്നെയാണ്. ഗോവയും പോർച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രെഷർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. എന്തായാലും മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.