പ്രമേഹരോഗികൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഡോക്ടർ പറയുന്നത് കേൾക്കാം. വളരെ ഉപകാരപ്രദമായ ഇൻഫോർമേഷൻ

0

ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായും കാണപ്പെടുന്ന അതിസങ്കീർണമായ ഒരു രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രമേഹം നമ്മുടെ സമൂഹത്തിൽ വളരെ പരിചിതമാണ്. നമ്മുടെ നാട്ടിലെ ഒട്ടുമിക്കപേരും പ്രമേഹം പോലുള്ള അസുഖങ്ങൾക്ക് ചികിത്സ തേടുന്നവരാണ്. ജീവിതശൈലിയിലുണ്ടായ പ്രകടമായ മാറ്റമാണ് പ്രമേഹം പോലുള്ള അസുഖങ്ങൾക്ക് പ്രധാന കാരണം. ആരും തന്നെ ചിട്ടയോടെ ആരോഗ്യ രീതിയിൽ ജീവിക്കുന്നില്ല എന്നത് വാസ്തവമാണ്. ചിട്ടയായ ആരോഗ്യ ശൈലിയും വ്യായാമവും ഉണ്ടെങ്കിൽ പ്രമേഹം പോലുള്ള രോഗത്തെ വളരെ എളുപ്പത്തിൽ തന്നെ നമ്മുക്ക് ചികിത്സിച്ചു ഭേദമാക്കാം.

കാലം കഴിയും തോറും പ്രമേഹരോഗികളുടെ തോതും വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ പ്രമേഹരോഗികളുടെ കണക്ക് വളരെയധികമാണ്. മൊത്തം രോഗികളുടെ എണ്ണത്തിൻറെ 20 ശതമാനവും കേരളത്തിൽ നിന്നാണ് എന്നുള്ളത് വളരെ ഞെട്ടിക്കുന്ന വസ്തുതയാണ്. മാറിയ ജീവിതശൈലി തന്നെയാണ് ഈ വലിയ വ്യതിയാനത്തിന് കാരണം. ആരും തന്നെ ചിട്ടയോടെ ആരോഗ്യ പ്രഥമായി ജീവിക്കുന്നില്ല. ഇതുകാരണം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധന ഉണ്ടാവുന്നു , പതിയെ അത് പ്രമേഹ ത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

പൊതുവേ പാരമ്പര്യ രോഗമാണ് പ്രമേഹം എന്ന പറയപ്പെടുന്നുണ്ടെങ്കിലും നമ്മളുടെ ജീവിതശൈലി തന്നെയാണ് പ്രധാന വില്ലൻ. നമ്മുടെ ഭക്ഷണരീതിയിൽ അന്നജം കൂടുതലുള്ള ഭക്ഷണങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. പലരും ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ, മദ്യം എന്നിവയ്ക്ക് അടിമപ്പെട്ടിരിക്കുന്നു. ഇതൊക്കെ പ്രമേഹത്തിന് പ്രധാനകാരണം ആണ്. വ്യായാമമില്ലായ്മയും മാനസിക സംഘർഷവും പ്രമേഹത്തിന് വഴിതെളിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹം കാരണം മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും ഉണ്ടായേക്കാം.