സ്മിജയുടെ സത്യസന്ധതയ്ക്കിരിയ്ക്കട്ടെ ഒരു കുതിരപ്പവൻ !

0

സമൂഹമാധ്യമങ്ങൾക്ക് ഒരാളെ തളർത്തുവാനും വളർത്തുവാനും സാധിയ്ക്കും. പലരുടെയും ജീവിതം നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങൾ മാറ്റി കൊടുത്തിട്ട് വരെ ഉണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങൾ ഇന്നിപ്പോൾ ഏറ്റെടുത്തിരിയ്ക്കുന്നത് ഒരു ലോട്ടറി വില്പനക്കാരിയാണ്. സത്യസന്ധതയ്‌ക്കൊന്നും ഒരു വിലയുമില്ലെന്നു കരുതുന്ന ഇന്നത്തെ കാലത്ത് സത്യസന്ധതയുടെ മാതൃകയായി മാറുകയാണ് സ്മിജ എന്ന യുവതി. ഇപ്പോഴും മനുഷ്യത്വത്തിന്റെ അംശം നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സ്മിജ. ഇന്നിപ്പോൾ പണം പിന്നെ നൽകാമെന്ന് പറഞ്ഞ് ആലുവ സ്വദേശി ചന്ദ്രൻ നോക്കി വെച്ചിട്ട് പോയ സമ്മർ ബമ്പറിനു ഒന്നാം സമ്മാനമായ ആറ് കോടിരൂപ ലഭിച്ചിരിയ്ക്കുകയാണ്. എന്നാൽ ഈ തുക ചന്ദ്രന് ലഭിയ്ക്കാൻ കാരണമായത് സ്മിജ എന്ന ലോട്ടറി വില്പനക്കാരിയാണ്.

കാരണം, ചന്ദ്രൻ നോക്കിവെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത് എന്ന കാര്യം സ്മിജ അറിഞ്ഞപ്പോൾ തന്നെ തന്റെ കൈയ്യിലിരുന്ന ടിക്കറ്റുമായി ചന്ദ്രനെ തിരക്കി പോകുകയായിരുന്നു. തുടർന്ന് ചന്ദ്രന് ടിക്കറ്റ് നൽകി, ശേഷം ടിക്കറ്റ് വിലയായ 200 രൂപ വാങ്ങുകയും ചെയ്തു. ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ എസ്.ഡി. 316142 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഞായറാഴ്ച 12 ബംബർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ സ്മിജ അഭ്യർഥിച്ചു. 6142 എന്ന നമ്പർ മാറ്റി വെയ്ക്കാൻ പറഞ്ഞ ചന്ദ്രൻ ഇനി കാണുമ്പോൾ പണം തരാമെന്നും ചന്ദ്രൻ പറഞ്ഞു. ശേഷമായിരുന്നു ആ നമ്പറിനാണ് ഒന്നാം സമ്മാനം എന്ന കാര്യം സ്മിജ അറിയുന്നത്.

സ്മിജയ്ക്ക് ഈ ടിക്കറ്റ് ചന്ദ്രന് നൽകാതെ ഇരിയ്ക്കാമായിരുന്നു. എന്നാൽ അങ്ങനെ താൻ ചെയ്താൽ അത് വലിയ തെറ്റാണെന്നു മനസിലാക്കിട്ടാകണം സ്മിജ ടിക്കറ്റ് ചന്ദ്രനെ തന്നെ ഏൽപ്പിച്ചത്. എന്തായാലും സ്മിജയുടെ ഇ നല്ല പ്രവർത്തി തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്ന കാര്യവും. ഇത്രയും സത്യസന്ധയായ സ്മിജയെ അഭിനന്ദിച്ചുകൊണ്ടാണ് ആളുകൾ എത്തിയിരിയ്ക്കുന്നത്.