അഞ്ജുവിനൊപ്പമുള്ള യുവാവ് ആര് ? ആരാധകരുടെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി താരം !

0

മറ്റ് മലയാള പരമ്പരകളിൽ നിന്നും വേറിട്ട് നിൽക്കുന്നതും നിരവധി ആരാധകരുമുള്ള ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സീരിയൽ ആരംഭിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരെ കൈയ്യിലെടുക്കുവാൻ സാന്ത്വനത്തിനു സാധിച്ചു. സീരിയലിനെ പോലെ തന്നെയാണ് അതിലെ കഥാപാത്രങ്ങളും. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങൾക്കും അനവധി ആരാധകരാണ് ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും, പ്രേക്ഷകരുടെ ഇഷ്ട ജോഡിയുമാണ് ശിവാജ്ഞലി. ശിവന്റെയും അഞ്ജലിയുടെയും വഴക്കും, അടിയും, ഇപ്പോൾ റൊമാൻസും കാണുന്നതിന് വേണ്ടി മാത്രം സാന്ത്വനം കാണുന്നവരുമുണ്ട്. കാരണം ശിവാജ്ഞലി അത്രമാത്രം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.

സജിനാണ് സാന്ത്വനത്തിൽ ശിവനായി എത്തുന്നത്. ബാല താരമായി മലയാള സിനിമയിൽ എത്തിയ ഗോപിക അനിലാണ് അഞ്ജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി ആരാധകരുള്ള താരങ്ങളാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. ഇന്നിപ്പോൾ പല ചിത്രങ്ങളിലും അഞ്ജുവിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയെ കുറിച്ചാണ് ചർച്ച നടക്കുന്നത്. പലപ്പോഴും ഗോപികയ്ക്കും സഹോദരി കീർത്തനയ്ക്കുമൊപ്പം ശ്യാം പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ശ്യാം പങ്കുവെച്ച ഗോപികയ്‌ക്കൊപ്പമുള്ള ഒരു ചിത്രത്തിന് നൽകിയ അടിക്കുറിപ്പും പല ചർച്ചകളിലേയ്ക്കും കടന്നിരുന്നു. ” എന്താണെന്നറിയില്ല എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാനേ കഴിയുന്നില്ല ” എന്നായിരുന്നു ശ്യാം കുറിച്ചത്. ശ്യാം ഗോപികയുടെ ആരാണ് എന്നറിയുവാനുള്ള തത്രപ്പാടായിരുന്നു പിന്നീട് ആരാധകർക്ക്.

എന്നാൽ അതിനുള്ള മറുപടി ഗോപിക തന്നെയാണ് നൽകിയത്. ശ്യാമിനും സഹോദരി കീർത്തനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഗോപിക കുറിച്ചത് ” ബിഗ് ബ്രദർ” എന്നായിരുന്നു. ഇതോടെ ആരാധകരുടെ എല്ലാ സംശയങ്ങളും അവസാനിച്ചിരിയ്ക്കുകയാണ്. ഗോപികയുടെ സഹോദരനാണ് ശ്യാം. എന്തായാലും ശ്യാം ഗോപികയുടെ സഹോദരനാണ് എന്നറിഞ്ഞതോടെ വലിയ ഒരു ആശ്വാസമാണ് ഗോപികയുടെ ആരാധകർക്ക് ലഭിച്ചിരിയ്ക്കുന്നത്.