ഈ മാലാഖ കുഞ്ഞിനെ ഞങ്ങൾക്ക് നൽകിയ ദൈവത്തിനു നന്ദി ; വിശേഷം പങ്കുവെച്ച് പ്രിയ നടി !

0

മലയാളികളുടെ പ്രിയതാരമാണ് മുക്ത. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഒരു താരമായിരുന്നു മുക്ത. മലയാളത്തിൽ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് മുക്ത അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളി മനസ്സിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു അതെല്ലാം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്ന താരം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന കൂടത്തായി എന്ന പരമ്പരയിലൂടെ വീണ്ടും അഭിനയലോകത്തേയ്ക്ക് എത്തുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയിലെ കുറ്റവാളി ജോളിയുടെ കഥപറയുന്ന പരമ്പരയാണ് കൂടത്തായി.

മലയാള പിന്നണി ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് താരം വിവാഹം കഴിച്ചത്. 2015 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് ഒരു മകളുമുണ്ട്. കിയാര റിങ്കു ടോമി എന്നാണ് പേര്. സമൂഹമാധ്യമങ്ങളിൽ സജീവമായ മുക്ത കിയാരയുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. കിയാരയുടെ ആദ്യത്തെ സ്റ്റേജ് ഡാൻസിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചത്.

റിമി ടോമി വിധികർത്താവായി വരുന്ന മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന സംഗീത റിയാലിറ്റി ഷോയിലായിരുന്നു കിയാര ദാസ് ചെയ്തത്. റിമി ടോമിയും കിയാരയ്ക്കൊപ്പം ഡാൻസ് ചെയ്തിരുന്നു. മുക്ത തന്നെയാണ് ഈ വീഡിയോ തന്റെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്. “ങ്ങളുടെ കൊച്ചുകുട്ടികൾ ആദ്യമായി സ്റ്റേജിൽ നൃത്തം ചെയ്യുന്നത് കാണുന്ന അമ്മയ്ക്കും പപ്പയ്ക്കും ഇത് സന്തോഷകരമായ നിമിഷമാണ്. ദൈവത്തിന് നന്ദി ഈ മാലാഖ കുഞ്ഞിനെ ഞങ്ങൾക്ക് തന്നതിന്” എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് മുക്ത കുറിച്ചത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.