വെറും 20 മിനിറ്റ് കൊണ്ട് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം, ഇതൊന്നു ചെയ്തു നോക്കൂ

0

മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. മുഖത്ത് ഉണ്ടാവുന്ന ഒരു ചെറിയ പാട് പോലും നമ്മളെ ശാരീരികമായും മാനസികമായും തളർത്തുന്നു. കഴുത്തിലെ കറുപ്പ് മൂലം വിഷമം അനുഭവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ വളരെയധികമാണ്. പലരും പല കാര്യങ്ങളും ചെയ്തിട്ടും ഈ കറുപ്പ് മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ഇങ്ങനെ വിഷമിക്കുന്നവർ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. വെറും 20 മിനിട്ട് കൊണ്ട് നിങ്ങളുടെ കഴുത്തിന് ചുറ്റുമുള്ള കറുപ്പകറ്റാം.

ആഭരണങ്ങൾ അണിയുന്നവരിലും തടിച്ച ശരീരം ഉള്ളവരിലും കണ്ടുവരുന്ന പ്രശ്നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. വളരെ ഈസി ആയി തന്നെ നമുക്ക് ഈ കറുപ്പ് അകറ്റാൻ സാധിക്കും. അതിനായി ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്ത് അതിൽ ഒരു കോട്ടൺ ക്ലോത്ത് മുക്കി കഴുത്തിനുചുറ്റും മൂന്നു മിനിറ്റ് മസാജ് ചെയ്യുക. ഇത് ചെയ്തു കഴിഞ്ഞാൽ രണ്ട് സ്പൂൺ ഉപ്പും രണ്ട് സ്പൂൺ ഒലീവ് ഓയിലും ഒരു ചെറിയ പാത്രത്തിൽ മിക്സ് ചെയ്യുക. ഇത് മിക്സ് ആയാൽ രണ്ട് സ്പൂൺ ബേക്കിംഗ് സോഡ ഇതിൽ ആഡ് ചെയ്തു വീണ്ടും മിക്സ് ചെയ്യുക. ഒരു സ്ക്രബർ ഉപയോഗിച്ച് ഈ പദാർത്ഥം കഴുത്തിനുചുറ്റും തേച്ചുപിടിപ്പിക്കുക.

https://youtu.be/icz6gwu-eWw

കുറച്ചുനേരം കഴിഞ്ഞാൽ ഇത് കഴുകികളയാം. അടുത്ത സ്റ്റെപ്പ് സ്കിൻ വെളുപ്പിക്കൽ ആണ്. അതിനായി ഒരു പാത്രത്തിൽ കടലമാവും തൈരും നന്നായി മിക്സ് ചെയ്യുക. ഇത് മിസ്സ് ചെയ്ത പദാർത്ഥത്തിൽ അരമുറി ചെറുനാരങ്ങ ഒഴിക്കുക. എന്നിട്ടും വീണ്ടും നന്നായി മിക്സ് ചെയ്യുക. 15 മിനിട്ട് കഴിഞ്ഞാൽ ഇത് കഴുകികളയാം. ഈ മിക്സിനെ പറ്റി കൂടുതലറിയാൻ വീഡിയോ കാണാം.