ഫാറ്റി ലിവർ ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം ഉറപ്പ്, വളരെ വിലപ്പെട്ട ഇൻഫർമേഷൻ

0

ഇന്നത്തെ സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ അഥവാ കരൾ വീക്കം. പ്രായഭേദമന്യേ ഒട്ടുമിക്ക ആൾക്കാരിലും കരൾ വീക്കം കണ്ടുവരുന്നു. തുടക്കത്തിലെ സികിത്സ നേടിയില്ലെങ്കിൽ വളരെ സങ്കീർണമാണ് ഫാറ്റി ലിവർ. രോഗനിർണയം നടത്തി കഴിഞ്ഞാൽ ചിട്ടയായ ജീവിതശൈലിയിലൂടെ ഫാറ്റി ലിവർ നമുക്ക് ചികിത്സിച്ചു ഭേദമാക്കാം. ആരോഗ്യപരമായ ഭക്ഷണരീതിയും വ്യായാമവും ഇതിന് വളരെ അനിവാര്യമാണ്.

ഭൂരിപക്ഷ ജനങ്ങളിലും കരൾ വീക്കം കണ്ടുവരുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ജീവിതശൈലിയിലുണ്ടായ പ്രകടമായ മാറ്റമാണ് ഇതിൻറെ പ്രധാന കാരണം. പലരും ശരീരത്തിന് പ്രാധാന്യം കൊടുക്കാതെ ആവശ്യമില്ലാത്ത ഭക്ഷണങ്ങളും പദാർഥങ്ങളും കഴിക്കുന്നു. കേരളത്തിൽ നൂറിൽ 70 പേർക്ക് കരൾവീക്കം ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. മലയാളികളിൽ കൂടുതലായി കണ്ടുവരുന്ന കരൾ വീക്കം വളരെ ഗുരുതരമായ ഒരു ജീവിതശൈലി രോഗമാണ്. അമിതമായ ഭക്ഷണ ഉപയോഗവും വ്യായാമമില്ലായ്മയും ഇതിന് ആക്കം കൂട്ടുന്നു.

മലയാളികൾ അരിയാഹാരം, ധാന്യങ്ങൾ, മധുരം, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കൂടുതലായി കഴിക്കുന്ന ജനവിഭാഗമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ലിവർ ഉൽപ്പാദിപ്പിക്കുന്നു. ഈ ഭക്ഷണങ്ങളിലൂടെ കൊഴുപ്പു ഉണ്ടാക്കാൻ ആവശ്യമായ പദാർത്ഥം ലിവറിന് ലഭിക്കുന്നു. ഭക്ഷണം കഴിക്കുന്നത് അനുസരിച്ചു വ്യായാമം ചെയ്യാത്തവർക്ക് ആണ് കരൾ വീക്കം കൂടുതലായി കാണപ്പെടുന്നത്. മദ്യപിക്കുന്നവർക്കും പുകവലിക്കുന്നവർക്കും കരൾ വീക്കം ഉണ്ടാവാറുണ്ട്. ഇവർക്ക് ആൽക്കഹോളിക് ഫാറ്റിലിവർ ആണ് പൊതുവെ കാണാറുള്ളത്. ഇതിലൂടെ കരളിൻറെ കോശങ്ങൾ നശിക്കാൻ സാധ്യതയുണ്ട്.

https://youtu.be/m9sBSu7wi00