ശരണ്യയിൽ വീണ്ടും പിടിമുറുക്കി ട്യൂമർ ! താരം വീണ്ടും രോഗത്തിന്റെ പിടിയിലായെന്ന് അമ്മ !

0

ഛോട്ടാമുംബൈ എന്ന സൂപ്പർഹിറ്റ് മലയാള ചലച്ചിത്രത്തിൽ ലാലേട്ടന്റെ സഹോദരിയായി എത്തിയ ശരണ്യയെ അത്രപെട്ടെന്നൊന്നും മലയാളി പ്രേക്ഷകർക്ക് മറക്കുവാൻ സാധിയ്ക്കില്ല. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയെല്ലാം മനം കവർന്ന താരം പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെയും മനം കവർന്നിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കറുത്തമുത്ത് എന്ന സീരിയലിൽ നെഗറ്റീവ് റോളിൽ അഭിനയിച്ച് വരവെയായിരുന്നു പെട്ടന്ന് താരം അപ്രത്യക്ഷയായത്. താരത്തിന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ആദ്യമൊന്നും ആർക്കും യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല. ഒരു ഇടവേള അനിവാര്യമായിരിയ്ക്കുന്നു, എല്ലാവരും പ്രാർത്ഥിയ്ക്കണം എന്ന് മാത്രമായിരുന്നു താരം അന്ന് പറഞ്ഞിരുന്നത്. തുടർന്നായിരുന്നു താരം അർബുദത്തിന് പിടിയിലാണെന്നും ചികിത്സയിൽ കഴിയുകയാണ് എന്ന് തരത്തിലുള്ള വാർത്തകൾ കേരളക്കര അറിഞോഞ്ഞു തുടങ്ങിയത്.

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് ശരണ്യയുടെ രോഗം ഭേദമായി താരം തിരികെ വീട്ടിലേയ്ക്ക് എത്തിയെന്ന തരത്തിലുള്ള വാർത്തകൾ വരാൻ തുടങ്ങി. അതോടെ ശരണ്യയുടെ ആരാധകരും വളരെയതികം സന്തോഷത്തിലാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ശരണ്യയുടെ പിറന്നാൾ ആഘോഷിച്ചത്. നന്ദു മഹാദേവയും സീമ ജി നായരുമൊക്കെ ശരണ്യയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വീണ്ടും ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി യൂട്യൂബ് ചാനലും ശരണ്യ ആരംഭിച്ചിരുന്നു.ശരണ്യയുടെ യൂട്യൂബ് ചാനലിന് ജനങ്ങൾ അത്രമാത്രം പിന്തുണയും നൽകിയിരുന്നു. എന്നാൽ ഇന്നിപ്പോൾ വീണ്ടും ശരണ്യയുടെ രോഗം തലപൊക്കിയിരിയ്ക്കുകയാണ്. ശരണ്യയുടെ അമ്മ തന്നെയാണ് ഇപ്പോൾ ഈ ഒരു കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. ശരണ്യയുടെ അമ്മ ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിയ്ക്കുകയാണ്.

“വിഡിയോയിൽ ശരണ്യയില്ല… അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്.അവൾ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി.രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്കയി പ്രാർത്ഥിയ്ക്കണം ” എന്നായിരുന്നു ശരണ്യയുടെ അമ്മ വിഡിയോയിൽ പറഞ്ഞിരിയ്ക്കുന്നത്.