വധുവിനേക്കാൾ സുന്ദരിയായി പ്രിയ നടി ; ചിത്രങ്ങൾ പകർത്തി യുവ നടൻ !

0

മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഒരു താരമായിരുന്നു നസ്രിയ നാസിം. തുടർന്ന് അവതാരകയായി എത്തിയ താരം നേരം എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി അരങ്ങേറി. തുടർന്നങ്ങോട്ട് ഹിറ്റ് ചിത്രങ്ങളായിരുന്നു താരത്തിന്റെ കൈകളിലേക്ക് ലഭിച്ചത്. എല്ലാ ചിത്രങ്ങളിലും നസ്രിയയുടെ ആ ക്യൂട്നെസ്സ് പ്രേക്ഷകരെ നസ്രിയയുടെ കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് വേണ്ടി പ്രേരിപ്പിച്ചു. ഇന്നിപ്പോൾ നിരവധി ആരാധകരുള്ള ഒരു താരമാണ് നസ്രിയ നാസിം. തമിഴിലും മലയാളത്തിലും മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. മലയാളത്തിലെ യുവതാരം ഫഹദ് ഫാസിൽ ആണ് താരത്തെ വിവാഹം കഴിച്ചത്.

വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരിടവേളയെടുത്ത താരം കൂടെ എന്ന പൃഥ്വിരാജ് ചിത്രത്തിൽ പൃഥ്വിയുടെ സഹോദരിയുടെ വേഷത്തിലെത്തി വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. തുടർന്ന് ഫഹദിനൊപ്പം ട്രാൻസിലും താരം നായികയായി എത്തി. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് നസ്രിയ. പലപ്പോഴും ഫഹദിന്റെ വിശേഷങ്ങൾ പോലും ആരാധകർ അറിയുന്നത് നസ്രിയയുടെ പോസ്റ്റുകളിലൂടെയാണ്. ഇന്നിപ്പോൾ താരത്തിന്റെ ഒരു പോസ്റ്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയവും.

പൊതുവെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയി മാറാറുള്ളതിനാൽ തന്നെ ഈ ചിത്രവും ഇപ്പോൾ വൈറൽ ആയി മാറിയിരിയ്ക്കുകയാണ്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രത്തിൽ അതിമനോഹാരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. പിങ്ക് കളറിലുള്ള ലഹങ്കയിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. സഹോദരൻ നവീൻ നാസിം ആണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്. വീണ്ടും താരം വിവാഹം കഴിയ്ക്കാൻ പോകുകയാണോ എന്ന തരത്തിൽ വരെയാണ് ആളുകൾ ആ ചിത്രങ്ങൾ കണ്ടുകൊണ്ട് ചിന്തിയ്ക്കുന്നത്. കാരണം വധുവിനേക്കാൾ സുന്ദരിയാണ് താരം ആ ചിത്രങ്ങളിൽ. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.