വടകരയിലെ ആ ദൈവത്തിന്റെ കാര്യങ്ങളെ തേടിയെത്തിയത് സമ്മാനങ്ങളും ജോലിയും !

0

സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ഒരു വിഷയമായിരുന്നു വടകരയിലെ ദൈവത്തിന്റെ കരങ്ങൾ. ബാങ്കിന്റെ രണ്ടാമത്തെ നിലയിൽ നിന്നും ബോധരഹിതനായി താഴേയ്ക്ക് വീഴാൻ പോയ വ്യക്തിയെ തക്ക സമയത്തെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ ഒരു വ്യക്തി. അദ്ദേഹം തന്നെയാണ് ഇപ്പോഴും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിയ്ക്കുന്ന വ്യക്തി. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവനെയാണ് രക്ഷപെടുത്തിയത്. അതുകൊണ്ട് തന്നെ ആ ധീരമായ പ്രവർത്തിയ്ക്ക് വലിയ രീതിയിലുള്ള അംഗീകാരങ്ങൾ ഉൾപ്പെടെയാണ് അദ്ദേഹത്തെ ഇപ്പോൾ തേടിയെത്തിയിരിയ്ക്കുന്നത്.

രണ്ടാം നിലയിലുള്ള സഹകരണ ബാങ്കിന്റെ ക്ഷേമ നീതി ഓഫീസിൽ തുകയടയ്ക്കുവാൻ വന്ന ബിനുവിനെയാണ് ബാബുരാജ് തന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപെടുത്തിയത്. ഒരു ഫേസ്ബുക്ക് പേജിൽ വന്ന വീഡിയോയിലൂടെ ബാബുരാജിനെ അന്വഷിച്ച് ജനങ്ങൾ ഒന്നടങ്കം നടക്കുകയായിരുന്നു. എന്നാൽ ഈ സംഭവത്തിന്റെ വീഡിയോ പ്രചരിയ്ക്കുന്നതോ, വിരൽ ആയതു ഒന്നും അറിയാതെ ബാബുരാജ് തന്റെ ജോലിയിൽ മുഴുകുകയായിരുന്നു. കൂലിപ്പണിക്കാരനായ ബാബുരാജിനെ തേടി ഇപ്പോൾ നിരവധി സമ്മാനങ്ങളും അഭനന്ദന പ്രവാഹമാണ് വന്നിരിയ്ക്കുന്നത്. രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകൾ ബാബുരാജിനെ തേടി ഇറങ്ങിയിരുന്നു.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബാബുരാജിനും കുടുംബത്തിനും സ്നേഹ സമ്മാനവുമായി എത്തിയിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളിയായ ബിനുവിനെ രക്ഷപെടുത്തിയതിനു ബാബുരാജിനെ ഊരാളുങ്കൽ സൊസൈറ്റി ആദരിച്ചുകൊണ്ട് പരിപാടിയും നടത്തിയിരുന്നു. ആ ചടങ്ങിനിടയിൽ ബാബുരാജിന് ഊരാളുങ്കൽ സൊസൈറ്റിയിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ ഒരു ജീവൻ രക്ഷിയ്ക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലും അപ്രതീക്ഷിതമായി തന്നെ തേടി എത്തിയ സമ്മാനങ്ങളിലും ആദരങ്ങളിലും സന്തുഷ്ടനുമാണ് ബാബുരാജ്ഉം കുടുംബവും. ബാബുരാജിനെ പോലെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിനു ഒരു മാതൃകയും ആവശ്യവുമാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാർ ഇനിയും ഉണ്ടാകണം . അത് തന്നെയാണ് ജനങ്ങളുടെ ആഗ്രഹവും.