കാമുകനെ അന്വഷിച്ച് എസ്തർ ; പ്രണയാഭ്യർത്ഥനയുമായി ആരാധകർ !

0

നിരവധി ബാലതാരങ്ങൾ മലയാള സിനിമയിൽ വന്നു പോയിട്ടുണ്ട്. എന്നാൽ മലയാളി മനസ്സിൽ ഇന്നും തട്ടി നിൽക്കുന്ന കുറച്ച് താരങ്ങൾ മാത്രമാണ് ഉള്ളത്. അതുപോലെ മലയാളി മനസ്സിൽ തട്ടി നിൽക്കുന്ന ഒരു താരമാണ് എസ്തർ അനിൽ. നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും, ദൃശ്യം താരത്തിന് നൽകിയത് നിരവധി ആരാധകരെയാണ്. അതുകൊണ്ട് തന്നെ പിന്നീട് താരത്തിന് അത്രമാത്രമൊരു സ്വീകാര്യത ജനങ്ങളിൽ നിന്നും ലഭിയ്ക്കുകയും ചെയ്തു. എന്നാൽ ദൃശ്യം 2 എത്തിയപ്പോഴേക്കും, ബാല താരത്തിൽ നിന്നും അല്പം പക്വതയുള്ള വ്യക്തിയായി താരം മാറി കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ തെലുങ്കിൽ നായിക കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. അത്തരത്തിൽ താരം ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രവും അതിനു താരം നല്കിയിരിയ്ക്കുന്ന ക്യാപ്ഷനുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിയ്ക്കുന്നത്. ഏതോ മാളിൽ വെച്ചെടുത്ത ചിത്രമാണ് താരം ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിയ്ക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് താഴെയായി താരം കുറിച്ചിരിയ്ക്കുന്നത്, ” എനിയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിയ്ക്കുകയാണ് ” എന്നായിരുന്നു. തന്റെ സിംഗിൾ ലൈഫ് കാണിയ്ക്കുകയാണ് താരം ഈ ചിത്രത്തിലൂടെയും ക്യാപ്ഷനിലൂടെയും.

താരം പങ്കുവെച്ച ഈ ചിത്രത്തിന് നിരവധി കമന്റുകൾ വന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു താരം പങ്കുവെയ്ക്കുന്ന ഒരു ചിത്രത്തിന് ഇപ്രകാരമുള്ള കമന്റുകളാണ് വരിക എന്ന കാര്യം എല്ലാവര്ക്കും അറിയുമല്ലോ. അത്തരത്തിൽ തന്നെയാണ് കമന്റുകൾ വന്നിരിയ്ക്കുന്നത്. ഞാൻ ഇവിടില്ലേ, എന്നെ കാമുകനാക്കുമോ എന്ന് തുടങ്ങി നിരവധി പ്രൊപ്പോസൽസ് ആണ് താരത്തിന് വന്നിരിയ്ക്കുന്നത്. അതിനിടയിൽ തന്നെ താരം ഇപ്പോൾ എവിടെയാണ് ഉള്ളതെന്നും, ഡ്രസ്സ് എവിടെ നിന്നാണ് വാങ്ങിയതെന്നും തരത്തിൽ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. എന്തായാലും എസ്തറിന്റെ പുതിയ ചിത്രവും ക്യാപ്ഷനും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.