വയറ്റിലെ ക്യാൻസർ. ഈ ലക്ഷണങ്ങൾ തള്ളിക്കളഞ്ഞാൽ അപകടം ഉറപ്പ്. പ്രസിദ്ധ ഡോക്ടർ പറയുന്നത് കാണാം കാണാം. വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ

0

ക്യാൻസർ എന്ന രോഗം വളരെ അപകടകരമായ പ്രശ്നം സൃഷ്ടിക്കുന്ന ഈ കാലത്ത് രോഗത്തെപ്പറ്റി അറിവ് നേടുക എന്നത് വളരെ ആവശ്യമുള്ള ഒരു കാര്യമാണ്. ഒരു വലിയ സമൂഹം തന്നെ ക്യാൻസർ പോലുള്ള മഹാമാരിയോട് ഏറ്റുമുട്ടുന്നു. കേരളത്തിൽ ഭൂരിഭാഗം പേരിലും ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾ പിടിപെട്ടത് കാണാം. ജീവിതശൈലിയിലെ പ്രകടമായ മാറ്റമാണ് ക്യാൻസർ പോലുള്ള മാരക അസുഖങ്ങൾ പകരാൻ ഉള്ള പ്രധാനകാരണം. ചിട്ടയായ ആരോഗ്യ രീതിയും വ്യായാമരീതി ഉണ്ടെങ്കിൽ വളരെ സുഖകരമായി തന്നെ ഇതുപോലുള്ള രോഗങ്ങളെ നമുക്ക് അതിജീവിക്കാൻ സാധിക്കും.

ക്യാൻസർ വളരെ സങ്കീർണ്ണമായ ഒരു രോഗമാണ്. രോഗനിർണയം നേരത്തെ ആയാൽ ഒരുപക്ഷേ ക്യാൻസറിൽ നിന്ന് നമുക്ക് രക്ഷപ്പെടാം. എന്നാൽ രോഗനിർണയം അല്പം വൈകിയാൽ അത് രോഗിയുടെ മരണത്തിന് പോലും കാരണമാകും. ക്യാൻസറിനെ തോൽപ്പിച്ച് വന്ന നിരവധിപേർ നമ്മുടെ സമൂഹത്തിൽ തന്നെയുണ്ട്. വളരെ സങ്കീർണമായ ക്യാൻസറാണ് ഉദരത്തിൽ ഉണ്ടാകുന്ന ക്യാൻസർ. ക്ഷീണവും ഭാരക്കുറവും ആണ് ഇതിൻറെ പ്രധാന ലക്ഷണം. ക്യാൻസർ ബാധിച്ചു കഴിഞ്ഞാൽ നിർത്താതെയുള്ള ശർദ്ദിയും അനുഭവപ്പെടാം.

ഉദരത്തിലെ ക്യാൻസർ നിർണയിക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാതെ ഈ രോഗം നമുക്ക് വരാം. മലത്തിലൂടെ ഉള്ള രക്തത്തിൻറെ അംശം ശ്രദ്ധിക്കേണ്ടതാണ്. ഈ രോഗം ബാധിച്ച കഴിഞ്ഞവരുടെ മലത്തിൻറെ നിറം കറുപ്പ് ആവാൻ സാധ്യതയുണ്ട്. രോഗിയുടെ രക്തം വളരെയധികം കുറഞ്ഞുപോകും. എൻഡോസ്കോപ്പി യിലൂടെ വയറ്റിലെ ക്യാൻസർ രോഗം നമുക്ക് നിർണയിക്കാൻ സാധിക്കും. ഉദരസംബന്ധമായ ക്യാൻസറിനെ പറ്റി കൂടുതൽ വീഡിയോ കാണാം.