സ്വന്തം ഭർത്താവിനെ കുറിച്ച് മിയ പറഞ്ഞത് കേട്ടോ ; ഇത്രയും വേണ്ടിയിരുന്നില്ല !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് മിയ ജോർജ്. ഒരു സ്‌മോൾ ഫാമിലി എന്ന മലയാള ചിത്രത്തിൽ മണിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്നങ്ങോട്ട് നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. വിശുദ്ധൻ എന്ന ചിത്രത്തിലെ മിയയുടെ അഭിനയം വലിയ രീതിയിൽ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടർന്നങ്ങോട്ട് മുൻനിര താരങ്ങളുടെ കൂടെ അഭിനയിക്കുവാനും താരത്തിന് സാധിച്ചു. വ്യവസായിയായ അശ്വിൻ ഫിലിപ്പിനെയാണ് താരം വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. ഭർത്താവ് അശ്വിൻ ഫിലിപ്പിനൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്നത്. “ഞങ്ങൾ കഴിഞ്ഞ വർഷം ഇതേ ദിവസം തന്നെ കണ്ടുമുട്ടി. ഈ വർഷം മുഴുവൻ എങ്ങനെയായിരുന്നുവെന്ന് വിവരിക്കാൻ എനിയ്ക്ക് വാക്കുകളില്ല. ഈ മഹത്തായ വർഷത്തിന് സർവ്വശക്തന് നന്ദി, എന്റെ ഈ മനുഷ്യനൊപ്പം ഇനിയും കൂടുതൽ കാലം ഞാൻ ഇങ്ങനെ ജീവിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. സന്തോഷം നിറഞ്ഞ ഞങ്ങളുടെ ഒരു വർഷം.” ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു.

നിരവധി ആളുകളാണ് ഇതിനോടകം തന്നെ താരം പങ്കുവെച്ച ചിത്രം കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്. ഭാമ ഉൾപ്പടെയുള്ള താരങ്ങളും മിയയ്ക്ക് ആശംസയുമായി എത്തിക്കഴിഞ്ഞു. വിവാഹത്തെ തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തിരിയ്ക്കുകയാണ് താരം. എന്നാൽ പോലും സമൂഹമാധ്യമങ്ങൾ വഴി ആരാധകരുമൊത്ത് വിശേഷങ്ങൾ പങ്കുവെക്കുവാനും ചിത്രങ്ങൾ പോസ്റ്റ് ചെയ്യുവാനുമൊന്നും താരം മറക്കാറില്ല. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്.