എന്റെ വെളിച്ചം നീയാണ് ; കുഞ്ഞിന്റെ ചിത്രവുമായി മണികണ്ഠ രാജൻ !

0

കഴിഞ്ഞ ദിവസം ആയിരുന്നു മലയാളികളുടെ പ്രിയ താരം മണികണ്ഠ രാജന് കുഞ്ഞു ജനിച്ചത്. താരം തന്നെയാണ് സമൂഹമാധ്യമങ്ങൾ വഴി തനിയ്ക്ക് കുഞ്ഞ് ജനിച്ച വിവരം ആരാധകരുമായി പങ്കുവെച്ചതും. “ബാലനാണ്” എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞിനെ ലേബർ റൂമിൽ നിന്നും ഏറ്റുവാങ്ങുന്ന മണികണ്ഠന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു താരം തനിയ്ക്ക് കുഞ്ഞ് ജനിച്ചെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. നിരവധി ആരാധകരായിരുന്നു താരത്തിന് ആശംസയുമായി എത്തിയത്.

ഇന്നിപ്പോൾ കുഞ്ഞിന്റെ ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്. കുഞ്ഞിനെ എടുത്ത് കൊണ്ടുള്ള ഒരു ചിത്രമാണ് മണികണ്ഠ രാജൻ പങ്കുവെച്ചത്. ” എന്റെ വെളിച്ചം ” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ എടുത്ത് കൊണ്ടുള്ള ഒരു ചിത്രം . അതായിരുന്നു താരം പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രം ഇതിനോടകം തന്നെ കണ്ടിരിയ്ക്കുന്നത്. ചിത്രത്തിന് താഴെയായി നിരവധി കമന്റുകളും വന്നിട്ടുണ്ട്. ബാലന്റെ പേരെന്താണ് എന്നറിയുവാനാണ് കൂടുതലായും ആരാധകർ കാത്തിരിയ്ക്കുന്നത്. കമന്റുകളിൽ ഭൂരിഭാഗവും അത്തരത്തിൽ ഉള്ളത് തന്നെയാണ്.

നിരവധി താരങ്ങളും മണികണ്ഠ രാജയ്ക്കും ഭാര്യയ്ക്കും ആശംസയുമായി എത്തിയിട്ടുണ്ട്. മണികണ്ഠന്റെത് പ്രണയ വിവാഹമായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കോവിഡ് ലോക്ക്ഡൌൺ കാലത്തായിരുന്നു മണികണ്ഠന്റെ വിവാഹം കഴിഞ്ഞത്. ലോക്ക്ഡൗൺ സമയമായതിനാൽ തന്നെ ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ നടത്തിയത്. വിവാഹ ശേഷം ഭാര്യയുമായുള്ള പല ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയിട്ടുമുണ്ട്. തങ്ങളുടെ ജീവിതത്തിലെ വലിയ ഒരു പ്രതീക്ഷയും സന്തോഷവുമാണ് ഇപ്പോൾ മണികണ്ഠ രാജനും ഭാര്യയ്ക്കും വന്നു ചേർന്നിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചെലവഴിയ്ക്കുവാനാണ് താരം ആഗ്രഹിയ്ക്കുന്നത്.