ലിവർ ക്യാൻസർ അപകടമോ? ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്. വളരെ മികച്ച ഇൻഫർമേഷൻ

0

മനുഷ്യരാശിയെ തന്നെ പൂർണ്ണമായി ബാധിക്കുന്ന പ്രധാന രോഗമാണ് ക്യാൻസർ. പലരും ക്യാൻസർ വരാതിരിക്കാൻ പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യാറുണ്ട്. എന്നാലും നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ് രോഗങ്ങൾ. ഒരു പരിധിവരെ നമ്മൾ ചെയ്യുന്ന പ്രവർത്തിയിലൂടെ രോഗങ്ങൾ പിടിപെടാൻ. ജീവിതശൈലി രോഗങ്ങൾ ആണ് ഇതിനു ഉദാഹരണം. ക്യാൻസർ പോലുള്ള രോഗങ്ങൾ ജീവിതശൈലിയിലെ മാറ്റത്തിൻറെ ആഘാതമാണ് എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.

ജീവിതശൈലി ആകെ മാറിയ ഈ സാഹചര്യത്തിൽ ക്യാൻസർ പോലുള്ള രോഗങ്ങളോട് പിടിച്ചുനിൽക്കാൻ ചിട്ടയായ ആഹാര രീതിയും ചികിത്സാരീതിയും അത്യാവശ്യമാണ്. ലിവർ കാൻസർ പിടിപെടാൻ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി എന്നിവ ക്യാൻസറിനു കാരണമാകുന്നു. ലിവർ സിറോസിസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ലിവർ കാൻസറിലേക്ക് നയിക്കുന്നു. പ്രമേഹരോഗികൾ ആണ് കൂടുതലായും ലിവർ ക്യാൻസറിന് ചികിത്സ തേടുന്നത്. ജനിതക രോഗങ്ങൾ ഉള്ളവർക്കും ലിവർ ക്യാൻസർ പിടിപെടാം. ഫാറ്റി ലിവർ ബാധിച്ച ഒരു ചെറിയ ശതമാനത്തിന് ലിവർ ക്യാൻസർ വരാൻ സാധ്യതയുണ്ട്.

പൊതുവേ ഈ രോഗത്തിന് ലക്ഷണങ്ങൾ കാണാറില്ല. അതുകൊണ്ടുതന്നെ സങ്കീർണത വളരെയധികമാണ്. രോഗനിർണയം വൈകിയാൽ അത് രോഗിയുടെ മരണത്തിന് വരെ കാരണമാകും. തുടക്കത്തിലെ നിർണയിക്കാൻ പല കാൻസറുകളും വലിയ ബുദ്ധിമുട്ടാണ്. ലിവർ ക്യാൻസർ ബാധിച്ച രോഗിക്ക് ക്ഷീണം, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, വയറുവേദന, വയറിന്മേൽ ഭാഗത്ത് മുഴ, അകാരണമായ പനി എന്നിവ ഉണ്ടാവാം. അൾട്രാ സൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ സ്കാൻ എന്നിവയിലൂടെ രോഗനിർണയം നടത്താം.