നിഖിലയുടെ തിളക്കം കുറയ്ക്കാൻ ആർക്കും സാധിയ്ക്കില്ല ; മിന്നിത്തിളങ്ങി താരം !

0

നിരവധി ആരാധകരുള്ള ഒരു താരമാണ് നിഖില വിമൽ. ബാലതാരമായി എത്തി ഏവരെയും അതിശയപ്പെടുത്തി യതാര് പിന്നീട് ദിലീപിനൊപ്പം ലവ് 24 x 7 എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ നിഖിലയ്ക്ക് സാധിച്ചു. തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു. തുടർന്ന് വിനീത് ശ്രീനിവാസൻ റെ അരവിന്ദൻറെ അതിഥികളിലൂടെയാണ് വീണ്ടുമൊരു ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാനും നിഖിലയ്ക്ക് സാധിച്ചു. ഭാഗ്യ ദേവത എന്ന ജയറാം ചിത്രത്തിൽ ജയറാമിന്റെ ഇളയ സഹോദരിയായി എത്തിയത് നിഖില ആയിരുന്നു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിയ്ക്കുന്നത്. താരം പങ്കുവെയ്ക്കുന്ന പല ചിത്രങ്ങളും പലപ്പോഴും വൈറൽ ആയി മാറാറുണ്ട്. അത്തരത്തിൽ താരം ഇപ്പൊ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രവും വൈറൽ തന്നെ. “നിങ്ങള്‍ക്കെന്റെ തിളക്കം കുറയ്ക്കാന്‍ കഴിയില്ല” എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങൾ പങ്കുവെച്ചിരിയ്ക്കുന്നത്. കാഷ്വൽ ഡ്രെസ്സിൽ വളരെ സിമ്പിൾ ആയുള്ള ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം തന്നെ ചിത്രം കണ്ടിരിയ്ക്കുന്നത്. ചിത്രത്തിന് താഴെയായി നിരവധി കമന്റുകളും എത്തിയിട്ടുണ്ട്. പൊതുവെ സിമ്പിൾ ലുക്കിലാണ് താരം പലപ്പോഴും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

മമ്മൂക്കയ്‌ക്കൊപ്പമുള്ള ദി പ്രീസ്റ്റ് ആണ് നിഖിലയുടേതായി അവസാനമായി പുറത്തിറങ്ങിയാഖ് ചലച്ചിത്രം. കോവിഡ് മുഖാന്തരം നിശ്ചലാവസ്ഥയിലായിരുന്നു തീയറ്ററുകൾക്കും സിനിമ മേഖലയ്ക്കും വലിയ ഒരു ആശ്വാസമായി മാറിയിരിയ്ക്കുകയാണ് ഇപ്പോൾ പ്രീസ്റ്റ്. അത്യുഗ്രൻ വിജയമാണ് ചിത്രം സ്വന്തമാക്കിയിരിയ്ക്കുന്നത്. താരത്തിന്റേതായി പുറത്തിറങ്ങാൻ ഇരിയ്ക്കുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.