പ്രമേഹം എന്ന രോഗത്തെപ്പറ്റി കൂടുതൽ അറിയാം. പ്രശസ്ത ഡോക്ടർ പറയുന്നത് കാണാം. വളരെ വിലയേറിയ ഇൻഫർമേഷൻ

0

ജീവിതശൈലി കാരണം ഒട്ടുമിക്ക ആൾക്കാരിലും കണ്ടുവരുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. പ്രമേഹം പോലുള്ള അസുഖങ്ങൾ നമ്മൾ ചിട്ട ഇല്ലായ്മ കാരണം ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നതാണ്. പ്രമേഹത്തോടൊപ്പം ജീവിക്കുന്നവർ അല്ലെങ്കിൽ പ്രമേഹം വരാൻ സാധ്യതയുള്ളവർ ജീവിതശൈലി തീർച്ചയായും വ്യത്യാസം വരുത്തണം. ഇവർ ആരോഗ്യപരമായ ഭക്ഷണം കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. ഭക്ഷണത്തിന് പ്രമേഹ നിയന്ത്രണത്തിൽ വളരെയധികം പ്രാധാന്യമുണ്ട്.

ചിട്ടയില്ലാത്ത ജീവിതശൈലി തന്നെയാണ് പ്രമേഹത്തിന് പ്രധാനകാരണം. ഇന്നത്തെ സമൂഹം കൂടുതലായും ജംഗ്ഫുഡ് ശീതളപാനീയങ്ങൾ എന്നിവ ഉപയോഗിക്കുന്നു. മദ്യപാനവും പുകവലിയും പ്രമേഹത്തിന് ആക്കം കൂട്ടുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ മിക്ക ആളുകളും വീട്ടിലിരുന്ന് തന്നെ ജോലിചെയ്യുകയാണ്, പുറത്തോട്ട് ഇറങ്ങാനുള്ള അവസ്ഥ വളരെ കുറവാണ്. അതിനാൽ ആളുകൾ ചലിക്കുന്നതും കുറഞ്ഞു. ഇതൊക്കെ പ്രമേഹത്തിന് വലിയ തോതിൽ തന്നെ കാരണമാവുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആരോഗ്യപരമായ ശരീരഭാരം പ്രധാനമാണ്. അമിതഭാരവും പൊണ്ണത്തടിയും ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുകയും ചെയ്യുന്നു.

ശരീരത്തിലെ അന്ന് ജലത്തിൻറെ അളവ് നിയന്ത്രിക്കുക എന്നതാണ് ബ്ലഡ് ഷുഗർ നിയന്ത്രണത്തിൽ പ്രധാനം. നാരുകൾ അധികം അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരങ്ങൾ കൂടുതലായും ഉപയോഗിക്കുക. പയർ വർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പു കുറഞ്ഞ പാൽ എന്നിവ ഉൾപ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യതിയാനം വരാതെ നിങ്ങളെ തൃപ്തിപ്പെടുത്താൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് സാധിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് സാധിക്കും.